Updated on: 27 July, 2021 10:01 AM IST
Onam kit

ഓണക്കിറ്റിലെ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് സപ്ലൈകോ. എല്ലാ ഉൽപന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. വിതരണ കേന്ദ്രത്തിൽ കൂടുതൽ പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തി.

കൂടാതെ കഴിഞ്ഞ ഓണത്തിന് ഗുണനിലവാരം കുറഞ്ഞ പപ്പടം വിതരണം ചെയ്ത കമ്പനികൾക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു. ഇത്തവണ പായത്തിനായി ഉണക്കലരി ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഏകദേശം 42 ലക്ഷം കിറ്റുകളിലും ഉണക്കലരി ഉൾപ്പെടുത്തിയിട്ടുണ്ട്. അവശേഷിക്കുന്നവയിൽ സേമിയയുമാണ് ഉള്ളത്. പാക്കറ്റിൽ ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാനായി ട്രേഡ് മാർക് നിർബന്ധമാക്കിയിട്ടുണ്ട്. 

ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2,3 തീയതികളിലും പി.എച്ച്.എച്ച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍പിഎസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍പിഎന്‍എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും.

English Summary: quality of onam kit will be ensured
Published on: 27 July 2021, 10:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now