Updated on: 25 April, 2024 12:18 AM IST
സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: അവധിക്കാലത്ത് തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. 

ആദ്യഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്.

മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്, വാഗമൺ, അതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി. എസ്, എഫ്.എസ്.ഒ.മാരായ ജോസഫ് കുര്യാക്കോസ്, സ്നേഹ വിജയൻ, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English Summary: Quick inspection by Food Safety Department to ensure safe food
Published on: 25 April 2024, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now