ഇന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങൾ നടത്തുന്ന ക്വിസ് പ്രോഗ്രാമിലെ 10 ചോദ്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചു തരുന്ന വ്യക്തികളിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നു. ശരിയുത്തരം ഇന്ന് രാത്രി 12 മണിക്ക് മുൻപ് malayalam@krishijagran.com എന്ന മെയിലിലേക്ക് അയക്കുക. ഉത്തരങ്ങൾ അയക്കുന്നവർ നിങ്ങളുടെ പേരും ഫോൺ നമ്പറും ഇ-മെയിലിൽ ചേർക്കാൻ മറക്കരുത്.
1.പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
2. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻറെ പിതാവ്?
3. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നതെന്ന്?
4. സൈലൻറ് സ്പ്രിങ് എന്ന പുസ്തകത്തിൻറെ രചയിതാവ്?
5. ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകം?
6. 2019 ലെ ടൈം പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്ത പരിസ്ഥിതി പ്രവർത്തകയുടെ പേര്?
7. പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന അന്തർദേശീയ സംഘടനയുടെ പേരെന്ത്?
8. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തിരഞ്ഞെടുത്ത വർഷം?
9. ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ്?
10. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി UN ആചരിച്ചതെന്ന്?