ഡൽഹിയിൽ ഇന്ന് രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, ഡൽഹിയിൽ ഇന്ന് മുഴുവൻ മഴ പെയ്യുമെന്ന് പ്രവചിച്ചു. ഇത് നഗരത്തിലെ താപനിലയെ വീണ്ടും താഴേയ്ക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ദ്ധർ അറിയിച്ചു.
ശനിയാഴ്ച നഗരത്തിലെ കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനിലയും 26 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രമറിയിച്ചു. തലസ്ഥാന നഗരത്തിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും, പൊതുവെ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ മാസം ആദ്യം യമുന നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഡൽഹിയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നദിയിലെ ജലനിരപ്പ് വീണ്ടും അപകടനില തരണം ചെയ്തു. ഡൽഹി - എൻസിആറിലും, നോയിഡയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സമതലങ്ങളിലും വെള്ളപ്പൊക്കമുണ്ടാവുന്നതിന് ഹിൻഡൺ നദിയിലെ ജലനിരപ്പ് ഉയർന്നതും ഒരു വലിയ കാരണമായി.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്ത് നേത്ര അണുബാധ കേസുകൾ പടരുന്നു, ജാഗ്രത വേണം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
Pic Courtesy: Pexels.com