Updated on: 25 May, 2023 12:31 PM IST
Rain alert predicted in Delhi, and other states like UP by IMD

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി IMD. ഡൽഹിയ്ക്ക് പുറമെ യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. നിലവിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച് ന്യൂഡൽഹിയിൽ മെയ് 28 വരെ മഴ ലഭിച്ചേക്കും. 

ഇന്ത്യൻ കാലാവസ്ഥ കേന്ദ്രത്തിന്റെ നിർദേശ പ്രകാരം, മധ്യ ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, രാജസ്ഥാന്റെ കിഴക്ക്- പടിഞ്ഞാറൻ പ്രദേശങ്ങൾ, വടക്കൻ മധ്യപ്രദേശ്, ബീഹാറിന്റെ ചില ഭാഗങ്ങൾ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായ മഴയും പൊടിക്കാറ്റും ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അതോടൊപ്പം തന്നെ രാജ്യത്തിന്റെ മലയോര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജ്യത്തു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിന്നിരുന്ന ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസമായി, പഞ്ചാബ്, ഹരിയാന, വടക്കൻ രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മെയ് 26 വരെ, രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളായ സിക്കിം, ഒഡീഷ,ആന്ധ്രാപ്രദേശിലെ തീരദേശ പ്രദേശങ്ങൾ, കേരളം, തമിഴ്‌നാട്, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി പരുത്തി വില കുത്തനെ ഇടിയുന്നു

Source: Indian Meteorological Department

Pic Courtesy: Pexels.com

English Summary: rain alert predicted in Delhi, and other states like UP by IMD
Published on: 25 May 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now