1. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കൂടി കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു എങ്കിലും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നിന് തടസ്സമില്ല. എന്നിരുന്നാലും കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
2. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, കാസർകോട് ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനവും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. കരിച്ചേരി ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി.
3. കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്‌സ് എന്നീ സ്ഥാപനങ്ങളിലെ കയര്‍ ഉത്പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് സംരംഭകരെ ക്ഷണിക്കുന്നു. സെയില്‍സ് ടേണോവറിന്റെ 20 ശതമാനം സംരംഭക സഹായകമായി ലഭിക്കും. താത്പര്യമുള്ള സംരംഭകര്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇ ഡി ക്ലബ്ബുകള്‍ തുടങ്ങിയവര്‍ കയര്‍ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0474 2793412 നമ്പറുമായി ബന്ധപ്പെടുക
4. മലപ്പുറം ജില്ലയിലെ -ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 15 വരെ വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മുട്ടക്കോഴി വളര്‍ത്തല്‍ , ഇറച്ചിക്കോഴി വളര്‍ത്തല്‍, ഓമനപ്പക്ഷികളുടെ പരിപാലനം , പോത്തുകുട്ടി പരിപാലനം, തീറ്റപ്പുല്‍ കൃഷിയും സൈലേജ് നിര്‍മ്മാണവും, കറവപ്പശു പരിപാലനം , കാടപ്പക്ഷി വളര്‍ത്തല്‍, ഓമന മൃഗങ്ങളുടെ പരിപാലനം, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494-2962296 നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.