Updated on: 26 January, 2023 5:33 PM IST

1. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ബന്ധപ്പെട്ട വാർത്തകൾ: Aadhaar Update: പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഇനിമുതൽ ആധാർ..കൂടുതൽ വാർത്തകൾ

2. രാജ്യം വർണാഭമായ ചടങ്ങുകളോടെ എഴുപത്തി നാലാമത് റിപ്പബ്ളിക് ദിനം ആചരിച്ചു. ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പ ചക്രം സമർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടൻ കലയും പ്രമേയമാക്കി കേരളത്തിന്റെ പ്ലോട്ടും പ്രദർശിപ്പിച്ചു. 21 വനിതകളടങ്ങിയ സംഘമാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് പരേഡിൽ അണിനിരന്നത്.

3. മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്‌ക്കെത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. തിരുവനന്തപുരം നെടുമങ്ങാട് സംഘടിപ്പിച്ച കൃഷിദർശൻ പരിപാടിയുടെ രണ്ടാം ദിന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 'കേരള ആഗ്രോ'എന്ന ബ്രാൻഡിൽ 100-ഉത്പന്നങ്ങൾ ഓൺലൈനിൽ എത്തുമെന്നും കൃഷിവകുപ്പ്, ഫാമുകൾ, ജൈവ ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഉൽപന്നങ്ങൾ പ്രധാനമായും വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4. 71-ാം വ​യ​സ്സി​ൽ പ​ത്മ​ശ്രീ തിളക്കവുമായി കേ​ര​ള​ത്തി​ന്‍റെ നെ​ല്ല​ച്ഛ​നാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ. പ​തി​റ്റാ​ണ്ടു​ക​ളാ​യുള്ള പാ​ര​മ്പ​ര്യ നെ​ൽ​വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാണ് ചെ​റു​വ​യ​ൽ രാ​മ​നെ തേടിയെത്തിയത്. മാനന്തവാടി കമ്മന സ്വദേശിയായ ഇദ്ദേഹം ഏകദേശം 51 ഇനങ്ങളിൽപെട്ട പൈതൃക നെൽവിത്തുകൾ സംരക്ഷിക്കുന്നുണ്ട്.

5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.കെ റാബിയത്ത്‌ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വനിതാ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ 6 ഏക്കർ സ്ഥലത്താണ് നെൽകൃഷി നടത്തിയത്.

6. ഇടുക്കിയിലെ കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നടത്തും. ഇടുക്കി-പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യൂ പങ്കെടുക്കും. രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്ന നോട്ടീസ് ലഭിച്ച കർഷകർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരണം.

7. ചർമമുഴ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തൃശൂരിൽ തുടക്കം. തിരൂർ മൃഗാശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ 98 സ്‌ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ കുത്തിവെപ്പ് നടത്തുന്നത്. പഞ്ചായത്ത് തലത്തിൽ സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്.

8. മലപ്പുറം വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ കിസാന്‍ മേള സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബന്‍സീറ കിസാന്‍മേള ഉദ്ഘാടനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുമായി സഹകരിച്ച് നടത്തിയ മേളയില്‍ കാര്‍ഷിക സെമിനാര്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളെ കുറിച്ചുള്ള ക്ലാസ്സുകള്‍, ജൈവകാര്‍ഷികോല്പന്നങ്ങള്‍, വളം, കീടനാശിനി, തൈകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും, സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

9. കോഴിക്കോട് കുറ്റ്യാടി പുഴയിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലനം 2022-23ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പയ്യോളി ന​ഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

10. തൃശൂർ ജില്ലയിൽ കാർഷിക യന്ത്രപ്രവർത്തനങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 18നും 35 വയസിനും ഇടയിൽ പ്രായമുള്ള 20 പേർക്ക് 20 ദിവസത്തെ പരിശീലനം നൽകും. ഐടിഐ /വി എച്ച് എസ് ഇ (ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് /ഡീസൽ മെക്കാനിക് / മെക്കാനിക് അഗ്രിക്കൾച്ചർ മെഷിനറി /മെക്കാനിക്കൽ സെർവീസിങ് ആൻഡ് അഗ്രോ മെഷിനറി/ ഫാം പവർ എഞ്ചിനീയറിംഗ് /മെക്കാനിക് ട്രാക്ടർ) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 8 മുതൽ 27 വരെയാണ് പരിശീലനം നടക്കുക. 

11. കേരളത്തിലെ നാടൻ തോട്ടണ്ടി സംഭരണം സുഗമമാക്കാൻ മന്ത്രിതലയോഗത്തിൽ തീരുമാനം. ആറളം ഫാം, സഹകരണ സംഘങ്ങൾ, പ്ലാന്റേഷൻ കോർപ്പറേഷൻ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ തുടങ്ങിയവ മുഖേന ഇനിമുതൽ നാടൻ തോട്ടണ്ടി സംഭരിക്കും. ആറളം ഫാമിലെ 614 ഹെക്ടർ സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന മികച്ച ഗുണനിലവാരമുള്ള തോട്ടണ്ടി വിപണി വില നൽകിയാകും സംഭരിക്കുക.

12. സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023′ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച യോഗം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണ൯ സംസാരിച്ചു.

13. ശക്തമായ കാറ്റിനെ തുടർന്ന് എറണാകുളം ആയവന പഞ്ചായത്തിൽ വൻ കൃഷിനാശം. തുടർച്ചയായ കാറ്റിലും മഴയിലും 750 കുലച്ച ഏത്തവാഴകളാണ് നിലംപതിച്ചത്‌. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മൂന്ന് കർഷകരുടെ കൃഷിയിടമാണ് നശിച്ചത്. മാറാടി, വാളകം പഞ്ചായത്തുകളിൽ വാഴ, പച്ചക്കറി തുടങ്ങി വിവിധയിനം കൃഷികൾക്കും നാശനഷ്ടം സംഭവിച്ചു.

14. റബ്ബർ കർഷകർക്കായി പുതിയ മൊബൈൽ ആപ്പ് വരുന്നു. കർഷകർക്ക് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി കോംപ്രിഹെൻസീവ്‌ റബ്ബർ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ എന്ന പേരിലാണ് ആപ്പ് പുറത്തിറങ്ങുക. മണ്ണിന്റെ ഗുണനിലവാരം മനസിലാക്കാനുള്ള റബ്‌സിസ്‌ ആപ്പും, തോട്ടങ്ങളുടെ ഉരുൾപൊട്ടൽ സാധ്യത അറിയാനുള്ള ഡിജിറ്റൽ മാപ്പും പുതിയ ആപ്പുമായി ലിങ്ക്‌ ചെയ്യും. കേരള ഡിജിറ്റൽ സർവകലാശാലയാണ്‌ ആപ്പ് രൂപകല്പന ചെയ്യുന്നത്‌.

15. പാകിസ്ഥാനില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ട്. സര്‍ക്കാര്‍ സബ്‌സിഡിയില്‍ ലഭിക്കുന്ന ഗോതമ്പ് വാങ്ങാന്‍ കടകളിൽ വൻ ജനതിരക്കാണ്. നിലവിൽ ഒരു കിലോഗ്രാം ഗോതമ്പിന് 145 മുതല്‍ 160 രൂപ വരെയാണ് വില. പാകിസ്ഥാനിലുണ്ടായ പ്രളയം സിന്ധ് പ്രവിശ്യയിലെ ഗോതമ്പ് ഉൽപാദനത്തെ സാരമായി ബാധിച്ചിരുന്നു. ഇതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.

English Summary: Rain Yellow alert in Thiruvananthapuram and Ernakulam more agriculture malayalam news
Published on: 26 January 2023, 04:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now