Updated on: 20 October, 2021 9:24 PM IST
Destruction of crops due to rain

തിരുവനന്തപുരം:  കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍ 15 മുതല്‍ ഇന്നുവരെ (ഒക്ടോബര്‍ 20) വരെയുള്ള കണക്കാണ് ഇതെന്നും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ എം രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി എന്നിവയ്ക്കാണ് ജില്ലയില്‍ ഏറ്റവുമധികം നാശം സംഭവിച്ചിട്ടുള്ളത്. 256.9 ഹെക്ടര്‍ വാഴ, 192.08 ഹെക്ടര്‍ നെല്ല്, 96.03 ഹെക്ടര്‍ പച്ചക്കറികൃഷി എന്നിവയാണ് പ്രഥമവിവര കണക്കനുസരിച്ച് ജില്ലയില്‍ നശിച്ചത്.

കിഴങ്ങുവര്‍ഗ്ഗവിളകളില്‍ 69.12 ഹെക്ടര്‍ സ്ഥലത്ത് മരച്ചീനി കൃഷിക്ക് നാശമുണ്ടായി. ഒന്‍പത് ഹെക്ടര്‍ മറ്റു കിഴങ്ങുവര്‍ഗ്ഗ വിളകളും നശിച്ചു. അടയ്ക്ക 6.08 ഹെക്ടര്‍, റബ്ബര്‍ 5.9 ഹെക്ടര്‍, നാളികേരം 2.87 ഹെക്ടര്‍, കുരുമുളക് 1.52 ഹെക്ടര്‍, വെറ്റില 1.32 എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ മറ്റു കണക്കുകള്‍.

ജില്ലയില്‍ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചിട്ടുള്ളത് പാറശ്ശാല, പള്ളിച്ചല്‍, ആര്യന്‍കോട് ബ്ലോക്കുകളിലാണ്. പാറശ്ശാല 148 ഹെക്ടറിലായി 3.06 കോടി, പള്ളിച്ചല്‍ 96.57 ഹെക്ടറില്‍ 3.87 കോടി, ആര്യന്‍കോട് 67.58 ഹെക്ടറില്‍ 2.50 കോടി രൂപയുടെയും കൃഷിനഷ്ടം കണക്കാക്കിയിട്ടുണ്ട്.

പുളിമാത്ത് 81 ഹെക്ടറില്‍ 1.86 കോടി രൂപ, നെയ്യാറ്റിന്‍കര 60.06 ഹെക്ടറില്‍ 1.42 കോടി, ആറ്റിങ്ങല്‍ 55.05 ഹെക്ടറില്‍ 86 ലക്ഷം, കഴക്കൂട്ടം 40.126 ഹെക്ടറില്‍ 63 ലക്ഷം, കാട്ടാക്കട 25.55 ഹെക്ടറില്‍ 45 ലക്ഷം, വാമനപുരം 11.8 ഹെക്ടറില്‍ 25 ലക്ഷം, വര്‍ക്കല 16.334 ഹെക്ടറില്‍ 24 ലക്ഷം, നെടുമങ്ങാട് 37.04 ഹെക്ടറിലായി 17 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്.

കീടങ്ങളെ ഫലപ്രദമായ നിയന്ത്രിക്കാൻ കഴിവുള്ള 6 ജൈവ സാങ്കേതിക വിദ്യകൾ

നിഷാദിന്റെ ജൈവ പച്ചക്കറികൃഷി 

English Summary: Rainfall: 15.31 crore crop damage
Published on: 20 October 2021, 07:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now