കോഴിക്കോട് :കോവിഡ് വ്യാപനമുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ വടകര സപ്ലൈ ഓഫീസില്‍ അപേക്ഷകള്‍ നേരില്‍ സ്വീകരിക്കുന്നതല്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. നേരത്തെ നിശ്ചയിച്ച എല്ലാ കൂടിക്കാഴ്ചകളും ( അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ക്ക് നോട്ടിസ് ലഭിച്ചതടക്കം) മുന്‍ഗണനാ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കലും ഇതിന്‍മേലുള്ള നേര്‍ വിചാരണയും നിലവിലെ കോവിഡ് വ്യാപന സാധ്യത മാറിയശേഷമേ നടത്തുകയുള്ളു.
പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇനിയൊരറിയിപ്പിനു് ശേഷംമേ ഉണ്ടാവൂ. കാര്‍ഡുടമകള്‍ക്ക് ഇ-പോസ് മെഷിനില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമായെങ്കില്‍ റേഷന്‍കാര്‍ഡ് കിട്ടുന്നതുവരെ റേഷന്‍ കടയില്‍ കാര്‍ഡ് നമ്പര്‍ കാണിച്ച് സാധനങ്ങള്‍ വാങ്ങിക്കാവുന്നതാണ്.
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈ ഓഫീസിലേക്കുളള പ്രവേശനം നിരോധിച്ചു.
റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ നടപടികളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും.