Updated on: 3 May, 2023 4:36 PM IST
കൈത്താങ്ങായി അദാലത്ത്; അതിഥിത്തൊഴിലാളി കുടുംബത്തിന് അതിവേഗം റേഷൻകാർഡ്

തിരുവനന്തപുരം: 25 വർഷമായി കേരളത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ മുൻഗണന റേഷൻകാർഡ് അനുവദിച്ചു. ബീഹാർ സ്വദേശിനിയും ക്യാൻസർ രോഗ ബാധിതയുമായ ഗുൽഷൻ ഖാത്തൂനാണ് റേഷൻ കാർഡ് ഉടനടി ലഭിച്ചത്. ബീമാപള്ളി പത്തേക്കർ ബഥരിയ പള്ളിക്കടുത്താണ് ഇവരും കുടുംബവും താമസിക്കുന്നത്. നിലവിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുകയാണ് ഗുൽഷൻ. തിരുവനന്തപുരം താലൂക്ക്തല അദാലത്തിലാണ് കാർഡ് അനുവദിച്ചത്. 

കൂടുതൽ വാർത്തകൾ: മത്സ്യത്തിന് ന്യായവില ഉറപ്പാക്കും: ഫിഷറീസ് മന്ത്രി

അതേസമയം, താലൂക്ക്തല അദാലത്തിൽ തൽസമയം പരിഹരിച്ചത് നൂറുകണക്കിന് പരാതികൾ. സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിലാണ് അദാലത്ത് ആരംഭിച്ചത്. അദാലത്തില്‍ തിരുവനന്തപുരം താലൂക്കില്‍ നിന്നും ആകെ ലഭിച്ചത് 2,847 അപേക്ഷകളാണ്. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം 412 അപേക്ഷകൾ ലഭിച്ചു.

1,012 അപേക്ഷകൾ തീര്‍പ്പാക്കി. 26 വിഷയങ്ങൾ അദാലത്തിനായി പരിഗണിച്ചു. 750 അപേക്ഷകൾ അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതും, 676 അപേക്ഷകളും നിരസിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 838 അപേക്ഷകള്‍ ലഭിച്ചതില്‍ 423 അപേക്ഷകള്‍ തീര്‍പ്പാക്കി.

താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 325 അപേക്ഷകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 65 അപേക്ഷകളും, വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട 44 അപേക്ഷകളും, പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട 22 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 7 അപേക്ഷകളും ആരോഗ്യവകുപ്പിന് ഒരു പരാതിയുമാണ് ലഭിച്ചത്. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 11 അപേക്ഷകളില്‍ 6 അപേക്ഷകള്‍ തീര്‍പ്പാക്കുകയും, മൃഗസംരക്ഷണ വകുപ്പിന് ലഭിച്ച 5 അപേക്ഷകളില്‍ 3 എണ്ണം തീര്‍പ്പാക്കുകയും, 4 പരാതികള്‍ ലഭിച്ച വ്യവസായ വകുപ്പ് 2 അപേക്ഷകള്‍ തീര്‍പ്പാക്കുകയും, 12 അപേക്ഷകള്‍ ലഭിച്ച കെ.എസ്.ഇ.ബി 6 അപേക്ഷകള്‍ പരിഹരിക്കുകയും ചെയ്തു. ഫിഷറീസ്, സാമൂഹിക നീതി, തൊഴില്‍, പൊതുമാരാമത്ത് വകുപ്പ് , ജലസേചനം എന്നീ വകുപ്പുകളില്‍ ഓരോ പരാതി വീതവും തീര്‍പ്പാക്കി.

English Summary: Ration card for guest worker family within hours at thiruvananthapuram taluk adalat
Published on: 03 May 2023, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now