Updated on: 16 October, 2023 12:58 PM IST
റേഷൻ റൈറ്റ് കാർഡ് പദ്ധതി; അതിഥി തൊഴിലാളികൾക്ക് കേരളത്തിൽ സൗജന്യ റേഷൻ

1. അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരം പോത്തൻകോട് സംഘടിപ്പിച്ച റേഷൻ റൈറ്റ് കാർഡ് പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാനിയമം അനുസരിച്ച് ദരിദ്ര വിഭാഗത്തിലുള്ള റേഷൻ കാർഡ് അംഗങ്ങൾക്ക് രാജ്യത്ത് എവിടെ നിന്നും റേഷൻ വിഹിതം കൈപ്പറ്റാൻ സാധിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ മനസിലാക്കുന്നതിനായി വിവിധ ഭാഷകളിൽ തയ്യാറാക്കിയ കാർഡുകളാണ് വിതരണം ചെയ്യുന്നത്. റേഷൻ കാർഡ് വഴി 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി തൊഴിലാളികൾക്ക് ലഭിക്കും. കേരളത്തിൽ 94 ലക്ഷം കുടുംബങ്ങൾ റേഷൻ വിഹിതം കൈപ്പറ്റുന്നുണ്ട്.

കൂടുതൽ വാർത്തകൾ: എൽപിജി സിലിണ്ടർ വിതരണം മുടങ്ങും? ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

2. തെക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾ ഇന്ന് ഓറഞ്ച് അലർട്ടിലാണ്. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. ഈമാസം 17ഓടെ ചക്രവാത ചുഴി ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

3. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വളര്‍ത്തു മത്സ്യങ്ങളിലെ രോഗനിര്‍ണയവും പരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈമാസം 19ന് പന്നിവേലിച്ചിറ ജില്ലാ ഫിഷറീസ് ഓഫീസിലാണ് പരിശീലനം നടക്കുക. പരിശീലനത്തില്‍ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവര്‍ 9526160155 നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

4. ശനിയാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമങ്ങളിലും വനമേഖലകളിലും വൻ കൃഷിനാശം. വാഴ, മരച്ചീനി, ഇഞ്ചി, പച്ചക്കറികൾ തുടങ്ങി ഏക്കറുകണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കൃഷി നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും കൃഷി വകുപ്പിന്റെ ജില്ലാതല കൺട്രോൾ റൂമുകളിലേയ്ക്ക് വിളിക്കാം. ഈ മാസം മൂന്ന് മുതലാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചത്.

English Summary: Ration Right Card Scheme Free ration for migrated workers in Kerala
Published on: 16 October 2023, 12:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now