Updated on: 30 November, 2021 5:08 PM IST
ഡിസംബറിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കലണ്ടർ അനുസരിച്ച് 2021 ഡിസംബർ മാസത്തിൽ ആകെ 12 അവധി ദിവസങ്ങളുണ്ട്. എന്നാൽ ഓരോ സംസ്ഥാനങ്ങളിലും പ്രാദേശികമായും ഈ അവധിയിൽ വ്യത്യാസമുണ്ട്.

റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള ഈ അവധി ദിവസങ്ങൾ ഇന്ത്യയിലുടനീളമുള്ള പൊതു, സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് ബാധകമാണ്. വാരാന്ത്യ അവധി ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഓരോ വര്‍ഷത്തിന്റെയും ആദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ആർബിഐ (RBI - Reserve Bank of India) തങ്ങളുടെ വാര്‍ഷിക പട്ടികയില്‍ ആ വര്‍ഷത്തെ ബാങ്ക് അവധി ദിവസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ അവധികള്‍ നിശ്ചയിക്കുന്നത് പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.

ഇത്തരത്തിൽ പുറത്തിറക്കിയ 2021 ലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടികയിൽ ഡിസംബറില്‍ ബാങ്കുകള്‍ക്ക് 12 ദിവസം അവധി ലഭിക്കും. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ഇതു ബാധകമല്ല.

ക്രിസ്തുമസ് ഉള്‍പ്പെടെ ഏഴ് അവധികൾ ഡിസംബര്‍ മാസത്തില്‍ പരാമര്‍ശിക്കുന്നു. എന്നാൽ ക്രിസ്തുമസ് വരുന്ന നാലാം ശനിയാഴ്ച, ബാങ്ക് അവധി ദിവസം കൂടിയാണ്. അതിനാല്‍, ഓവര്‍ലാപ്പിംഗ് ബാങ്ക് ഹോളിഡേ അക്കൗണ്ടുകള്‍ പരിഗണിച്ച് മൊത്തം 12 ദിവസത്തെ അവധിയാണ് ഈ മാസത്തിലുള്ളത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും, ഞായർ ദിവസങ്ങളും ഈ അവധിയിൽ ഉൾക്കൊള്ളുന്നു.

ആർബിഐ അംഗീകാരം നൽകിട്ടുള്ളത് സംസ്ഥാനം തിരിച്ചുള്ള അവധികള്‍, മതപരമായ അവധികള്‍, ഉത്സവങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ്. അതിനാൽ തന്നെ അവധി ബാധകമായുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകൾ ഒഴികെ ബാക്കിയുള്ളവയെല്ലാം തുറന്ന് പ്രവർത്തിക്കും.

പണമിടപാടുകൾ നടത്താനും മറ്റും ആഗ്രഹിക്കുന്നവർ അതിനാൽ തന്നെ 12 ദിവസത്തെ അവധി ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല.

ക്രിസ്മസിന് രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും ബാങ്കുകൾ അവധിയാണെങ്കിലും ഡിസംബർ 24ന് ഐസ്വാള്‍, ഷില്ലോങ് എന്നീ പ്രദേശങ്ങളിൽ മാത്രമാണ് ക്രിസ്മസ് ഈവിനുള്ള അവധി അനുവദിച്ചിട്ടുള്ളത്.

ഗോവയില്‍ ഡിസംബര്‍ 3ന് സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാളിന്റെ ഭാഗമായി ബാങ്കുകള്‍ തുറക്കില്ല. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളഅള ബാങ്കുകൾക്ക് ഇത് ബാധകമല്ല. അതിനാല്‍, പ്രാദേശിക ബാങ്ക് അവധി ദിവസങ്ങളുടെ വിവരങ്ങൾ ഉപയോക്താക്കൾക്ക് അടുത്തുള്ള ബ്രാഞ്ച് സന്ദര്‍ശിച്ച് മനസിലാക്കാം. ബാങ്കിലെ സേവനങ്ങളും പണമിടപാടുകളും തടസ്സമില്ലാതെ ലഭ്യമാകണമെങ്കിൽ തീർച്ചയായും ഉപയോക്താക്കൾ ഇവ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഡിസംബര്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് നോക്കാം

2021 ഡിസംബര്‍ മാസത്തിലെ രാജ്യത്തെ ബാങ്ക് അവധി ദിവസങ്ങൾ

ഡിസംബര്‍ 3- വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍- ഗോവ

ഡിസംബര്‍ 18- യു സോസോ താമിന്റെ ചരമവാര്‍ഷികം - ഷില്ലോംഗ്

ഡിസംബര്‍ 24-ക്രിസ്മസ് ഉത്സവം (ക്രിസ്മസ് ഈവ്) - ഐസ്വാള്‍, ഷില്ലോംഗ്

ഡിസംബര്‍ 25- ക്രിസ്മസ് - കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, മുംബൈ, ന്യൂ ഡല്‍ഹി, ഇംഫാല്‍, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, നാഗ്പൂര്‍, പനാജി, ഗുവാഹത്തി, പട്‌ന, റായ്പൂര്‍, റാഞ്ചി, ഷില്ലോംഗ്, ഷിംല, ശ്രീനഗര്‍

ഡിസംബര്‍ 27- ക്രിസ്മസ് ആഘോഷം - ഐസ്വാള്‍

ഡിസംബര്‍ 30- സ്വാതന്ത്ര സമര സേനാനി യു കിയാങ് നങ്ങ്ബഹ് രക്തസാക്ഷി ദിനം- ഷില്ലോങ്

ഡിസംബര്‍ 31- പുതുവര്‍ഷ രാവ് (ന്യൂ ഇയ ഈവ്)- ഐസ്വാള്‍

ബാങ്ക് പ്രവർത്തനമല്ലാത്ത വാരാന്ത്യ ദിനങ്ങൾ

ഡിസംബര്‍ 5- ഞായറാഴ്ച

ഡിസംബര്‍ 11- രണ്ടാം ശനിയാഴ്ച

ഡിസംബര്‍ 12- ഞായറാഴ്ച

ഡിസംബര്‍ 19- ഞായറാഴ്ച

ഡിസംബര്‍ 25- നാലാം ശനിയാഴ്ചയും ക്രിസ്തുമസും

ഡിസംബര്‍ 26- ഞായറാഴ്ച

English Summary: RBI approved bank holidays in December 2021
Published on: 30 November 2021, 05:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now