Updated on: 11 June, 2021 6:30 AM IST
RCLF Recruitment 2021

മഹാരാഷ്ട്രയിലുള്ള രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓപ്പറേറ്റർ ഗ്രേഡ് 1 (കെമിക്കൽ) തസ്തികയിലാണ് ഒഴിവുള്ളത്. ആർ.സി.എഫ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അവസാന തിയതി (Last Date)

ജൂൺ 7ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ജൂൺ 21 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. ആകെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്രായപരിധി (Age limit)

ജനറൽ വിഭാഗത്തിന് 36 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇത് 41 വയസും ഒ.ബി.സി വിഭാഗക്കാർക്ക് ഇത് 39 വയസുമാണ്.

അപേക്ഷാ ഫീസ് (Application fees)

700 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസടയ്ക്കേണ്ടതില്ല.

ശമ്പളം (Salary scale)

നിയമനം ലഭിക്കുന്നവർക്ക് 47,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

അപേക്ഷകൾ അയക്കേണ്ട വിധം (How to apply)

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ആർ.സി.എഫ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.rcfltd.com സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Recruitment for the post of Operator Grade I (Chemical) - Grade A8 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ Apply online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. registration എന്ന ടാബിൽ ക്ലിക്ക് ചെയ്തതിന് ശേഷം പേരും ഇമെയിൽ ഐ.ഡിയും എന്റർ ചെയ്യാം. രജിസ്ട്രേഷൻ കഴിയുന്നതോടെ ഇമെയിൽ ഐ.ഡിയിൽ ഒരു ഒ.ടി.പി ലഭിക്കും. ഇമെയിൽ ഐ.ഡിയും ഈ ഒ.ടി.പിയും ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസടച്ച് submit നൽകാം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുക. 2021 മേയ് 31 അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ യോഗ്യത കണക്കാക്കുന്നത്. പ്രായവും പ്രവൃത്തി പരിചയവും കണക്കാക്കുന്നത് 2021 മേയ് 31 അടിസ്ഥാനത്തിൽ.

English Summary: RCLF Recruitment 2021: Applications are invited for various vacancies at Rashtriya Chemicals and Fertilizers Limited
Published on: 10 June 2021, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now