ഓണം വിപണിയിലെ ഭക്ഷ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എഫ്എസ്എസ്എഐ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വിൽപനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു.
റെഡി ടു ഈറ്റ് വിൽപനയ്ക്കുള്ള മാർഗനിർദേശങ്ങൾ
1. പാക്കറ്റിൽ നിർമ്മാണ തിയതി, ഉപയോഗിക്കാവുന്ന പരമാവധി തിയതി, വില, തൂക്കം, സ്ഥാപനത്തിന്റെ മേൽ വിലാസം, എഫ്എസ്എസ്എഐ നമ്പർ, ഫോൺ എന്നിവ പ്രദർശിപ്പിക്കണം.
2. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാകണം നിർമ്മാണ-വിപണന പ്രവർത്തനങ്ങൾ.
3. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കുകയും നിർമ്മാണ സ്ഥലം ശുചിയായിരിക്കുകയും വേണം.
4. ജല പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഉള്ളവർക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ.
5. പച്ചക്കറി, അരി, മറ്റ് ഭക്ഷണ വസ്തുക്കൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പാക്കണം.
6. ഉപയോഗ തിയതി കൃത്യമായി ഉറപ്പ് വരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ പാൽ/ മറ്റ് പാലുല്പന്നങ്ങൾ എന്നിവ ഉപയോഗിക്കാവൂ.
7. പാൽ/ മറ്റ് പാലുല്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന വാഹനത്തിൽ ഫ്രീസർ സംവിധാനം ഉണ്ടായിരിക്കണം.
8. ബിരിയാണി, മറ്റ് ഭക്ഷ്യ വസ്തുക്കൾ എന്നിവ ചൂടോടെ തന്നെ വിൽക്കുക.
9. ഭക്ഷണമിടാൻ പ്ലാസ്റ്റിക് കവറുകളും ടിനുകളും ഉപയോഗിക്കരുത്.
10. ഭക്ഷ്യ വസ്തുക്കളിൽ മണം, രുചി എന്നിവയ്ക്ക് വ്യത്യാസമുണ്ടെങ്കിൽ ഉപയോഗിക്കരുത്.
11 റെഡി ടു ഈറ്റ് ഷോറൂമിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനു ശേഷം ഛർദി, വയറിളക്കം എന്നിവ ഉണ്ടായാൽ ഉടനെ ആശുപത്രിയിൽ പോകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487-2424158, 8943346188, 18004251125 (ടോൾ ഫ്രീ നമ്പർ).Contact the Office of the Assistant Commissioner of Food Safety for more information. Phone: 0487-2424158, 8943346188, 18004251125 (Toll Free Number).
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കൊതിയൂറുന്ന അച്ചാറുകൾ, ബിരിയാണി എന്നിവ ഉണ്ടാക്കാവുന്ന കല്ലുന്മേകായ കൃഷി ചെയ്യുന്ന വിധം
#Food#Ready to eat#License#covid 19