മത്സ്യവിപണിയുടെ പുത്തന്‍ മേഖല ലക്ഷ്യമിട്ട് മത്സ്യഫെഡിൻ്റെ മൂല്യവര്‍ധിത മത്സ്യവിഭവങ്ങള്‍ വിപണയില്‍.കഴിക്കാന്‍ തയാറായ മല്‍സ്യവിഭവങ്ങളും പാചകത്തിനും തയാറായതുമായ വിഭവങ്ങളാണ് ഓണക്കാലത്ത് വിപണിയിലെത്തിയത്.പത്തോളം വിഭവങ്ങള്‍ മല്‍സ്യഫെഡ് സ്റ്റാളുകളില്‍ നിന്നും പൊതുവിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.പുത്തന്‍ വിപണന തന്ത്രത്തിൻ്റെ ഭാഗമായാണ് മല്‍സ്യഫെഡിന്റെ റെഡി ടൂ ഈറ്റ് , റെഡി ടൂ കുക്ക് വിഭവങ്ങള്‍ വിപണിയിലെത്തുന്നത്.ചെമ്മീന്‍ റോസ്റ്റും ചെമ്മീന്‍ ചമ്മന്തിപൊടിയും മാത്രമല്ല തേങ്ങ അരച്ച മീന്‍കറിയും മല്‍സ്യം വറക്കുന്നതിനും ആവശ്യമായ മസാലക്കൂട്ടുകളും വിപണിയിലെത്തുന്നു. ഇനി ആര്‍ക്കു വേണമെങ്കിലും മീന്‍കറി നിഷ്പ്രയാസം ഉണ്ടാക്കാം
.മന്ത്രിമാരായ തോമസ് ഐസക്കും മേഴ്സുക്കുട്ടിയമ്മയും ചേര്‍ന്ന് വിഭവങ്ങള്‍ പുറത്തിറക്കി.കേരളത്തിലെ പരമ്പരാഗത മല്‍സ്യതൊഴിലാളികളികളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന മല്‍സ്യമാണ് മല്‍സ്യഫെഡിന്റെ സ്റ്റാളുകള്‍ വഴി വിപണിയിലെത്തുന്നത്.ഫിഷ്മാര്‍ട്ടുകളിലെ 37 മത്സ്യവിപണന കേന്ദ്രങ്ങളില്‍ മൂല്യവര്‍ധിക ഉത്പന്നങ്ങള്‍ ലഭിക്കും.സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാകും.