മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.
പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താം. നൈല്‍ തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിന് ആകെ 7.5 ലക്ഷം രൂപയാണ് ചെലവ്. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ചാല്‍ 40 ശതമാനം തുക ധനസഹായമായി ലഭിക്കും.
താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് -678651 വിലാസത്തില്‍ ഒക്ടോബര്‍ 28 വൈകിട്ട് നാലിനകം തപാല്‍ മുഖേനയോ ddfpkd@gmail.com ലോ അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 -2816061, 2815245.
Recirculatory Aquaculture System under Fisheries Economy Scheme invites applications for aquaculture. Preference will be given to SC / ST candidates.
The recirculated aquaculture system is an innovative aquaculture method that can be done with limited water. You can grow vegetables along with fish. Nile tilopia is deposited by fish. The total cost for setting up a unit of 100 cubic meters for fish farming is `7.5 lakh. If a recirculating aquaculture unit is set up and fish farming is started, 40 per cent of the amount will be provided as financial assistance.
Interested candidates should send their application and supporting documents prepared in white paper to the Office of the Deputy Director of Fisheries, Malampuzha, Palakkad-678651 by October 28 by 4 pm or by post to ddfpkd@gmail.com. Phone: 0491 -2816061, 2815245.
ബയോഫ്‌ളോക്ക് മത്സ്യകൃഷിക്ക് 7.5 ലക്ഷം രൂപ സർക്കാർ നൽകും
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ