ഈ വര്‍ഷത്തെ പുഞ്ചക്കൃഷിക്ക് സംസ്ഥാനത്ത് റെക്കോഡ് വിളവാണ് കിട്ടിയത്. 6.93 ലക്ഷം ടണ്‍ നെല്ല് സംഭരിച്ചു.സപ്ലൈകോ വഴി നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് ആറുലക്ഷം പിന്നിടുന്നത്.എന്നാൽ സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് പുഞ്ചക്കൃഷി നെല്ല് നല്‍കിയ വകയില്‍ കിട്ടാനുള്ളത് 365.33 കോടി രൂപയാണ്. രണ്ടാം കൃഷി (ഒന്നാം വിള) പകുതി പിന്നിട്ട സാഹചര്യത്തിലാണ് 32,891 കര്‍ഷകര്‍ക്ക് പണം കുടിശ്ശികയുള്ളത്. ഇവരില്‍ 10 ശതമാനത്തോളം
നെല്ലുവില കുടിശ്ശികയ്ക്കുപുറമേ മഴക്കെടുതിയിലും പ്രളയത്തിലുമായി നെല്‍ക്കൃഷിയില്‍ 324.16 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 21,611 ഹെക്ടറിലെ നെല്ല് നശിച്ചു.സാക്ഷ്യപത്രം നല്‍കുന്നില്ല കര്‍ഷകര്‍ അര്‍ഹത സാക്ഷ്യപത്രം നല്‍കുന്നതിലെ കാലതാമസം മൂലമാണ് തുക അക്കൗണ്ടില്‍ എത്താന്‍ വൈകുന്നത്. കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഒരുമിച്ച് കിട്ടാത്തതിനാല്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ചു. മുഴുവന്‍ തുകയും ബാങ്കുകളിലേക്ക് കൈമാറിയിട്ടുണ്ട്.