കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കോൾ ഇന്ത്യയിൽ നിരവധി ഒഴിവുകൾ. മൊത്തം 361 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Eastern Coalfields Ltd (ECL), Bharat Coking Coal Ltd (BCCL), Northern Coalfields Ltd (NCL), South Eastern Coalfields Ltd. (SECL), Mahanadi Coalfields Ltd. (MCL) എന്നീവിടങ്ങളിലാണ് ഒഴിവുള്ളത്.
ഒഴിവുള്ള തസ്തികകളിലേക്കുള്ള അപേക്ഷ ഇതിനകം തന്നെ സ്വീകരിച്ചു തുടങ്ങി. ഏപ്രിൽ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായ വിവരങ്ങൾക്കായി https://coalindia.in സന്ദർശിക്കുക.
ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്- 75
- സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്/ മെഡിക്കൽ സ്പെഷ്യലിസ്റ്റ്- 22
- സീനിയർ മെഡിക്കൽ ഓഫീസർ- 51
- സീനിയർ മെഡിക്കൽ ഓഫീസർ (ഡന്റൽ)- 2
ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ്- 81
- സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്/ മെഡിക്കൽ സ്പെഷ്യലിസ്റ്റ്- 36
- സീനിയർ മെഡിക്കൽ ഓഫീസർ- 42
- സീനിയർ മെഡിക്കൽ ഓഫീസർ (ഡന്റൽ)- 3
നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ്- 49
- സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്/ മെഡിക്കൽ സ്പെഷ്യലിസ്റ്റ് - 20
- സീനിയർ മെഡിക്കൽ ഓഫീസർ- 28
- സീനിയർ മെഡിക്കൽ ഓഫീസർ (ഡന്റൽ)- 1
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ് ലിമിറ്റഡ്- 86
- സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ്/ മെഡിക്കൽ സ്പെഷ്യലിസ്റ്റ്- 52
- സീനിയർ മെഡിക്കൽ ഓഫീസർ- 32
- സീനിയർ മെഡിക്കൽ ഓഫീസർ (ഡന്റൽ)- 2
മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ്- 70
- സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റ് / മെഡിക്കൽ സ്പെഷ്യലിസ്റ്റ്- 40
- സീനിയർ മെഡിക്കൽ ഓഫീസർ- 28
- സീനിയർ മെഡിക്കൽ ഓഫീസർ (ഡന്റൽ)- 2
ഓരോ തസ്തികയനുസരിച്ച് വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണുള്ളത്. കോൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ https://coalindia.in സന്ദർശിച്ച് അതിൽ നിന്ന് അപേക്ഷാ ഫോമിന്റെ പ്രിന്റെടുക്കുക.
അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.