National Water Development Agency (NWDA) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.ഡബ്ള്യൂ.ഡി.എയുടെ ആസ്ഥാനത്തേക്കും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഓഫീസുകളിലേക്കുമാണ് നിയമനം നടത്തുന്നത്.
അപേക്ഷ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ജൂൺ 25 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ളവർക്ക് എൻ.ഡബ്ള്യൂ.ഡി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം.
ജൂനിയർ എഞ്ചിനീയർ (സിവിൽ)- 16 ഒഴിവുകൾ,
ഹിന്ദി ട്രാൻസ്ലേറ്റർ- 1 ഒഴിവ്,
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ- 5 ഒഴിവുകൾ,
അപ്പർ ഡിവിഷൻ ക്ലാർക്ക്- 12 ഒഴിവുകൾ,
സ്റ്റെനോഗ്രാഫർ ഗ്രേഡ് 2- 5 ഒഴിവുകൾ,
ലോവർ ഡിവിഷൻ ക്ലാർക്ക്- 23 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ.
ജൂനിയർ എഞ്ചിനീയർ (സിവിൽ), അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസു മുതൽ 27 വയസു വരെയാണ്. ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, ഹിന്ദി ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ 21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 840 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, വനിതകൾ, ഇ.ഡബ്ള്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് 500 രൂപ അടച്ചാൽ മതിയാകും. ജൂനിയർ എഞ്ചിനീയർ, ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ. യു.ഡി.സി തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുണ്ടാകും.
സ്റ്റെനോഗ്രാഫർ ഗ്രേഡ് 2, എൽ.ഡി.സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമെ സ്കിൽ ടെസ്റ്റുമുണ്ടാകും. (ഷോർട്ട് ഹാൻഡ് / ടൈപ്പിംഗ്).
ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത അടക്കമുള്ളവ പരിശോധിക്കാനും അപേക്ഷിക്കാനുമായി എൻ.ഡബ്ള്യൂ.ഡി.എ വെബ്സൈറ്റായ http://nwda.gov.in/content/index.php സന്ദർശിക്കുക.