കേരള വന ഗവേഷണ സ്ഥാപനത്തിലെ ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ് റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമാകാൻ അവസരം.
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ് റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021) എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു പ്രൊജക്റ്റ് ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് വർഷമാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
Opportunity to be a part of the Ecological Studies on Post Restoration Success of Threatened Plant in C2 research project at Kerala Forest Research Institute.
Applications are invited for the temporary vacancy at Kerala Forest Research Institute. Applications are invited for the research project Ecological Studies on Post Restoration Success of Threatened Plant in C2 (KFRI / RP823 / 2021). There is a vacancy for a Project Fellow and a Project Assistant. The application has to be submitted online. The term is three years. For more details visit Kerala Forest Research Institute website (www.kfri.res.in)
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് (About Kerala Forest Research Institute - KFRI)
ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരുടെ ഒരു മൾട്ടി ഡിസിപ്ലിനറി ടീമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഷ്ണമേഖലാ വനവൽക്കരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നടത്തിയ ഗവേഷണത്തിന് ഈ ഇൻസ്റ്റിറ്റ്യൂട്ട് വലിയ സംഭാവന നൽകിയിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന്
ശാസ്ത്രീയ പിന്തുണ നൽകുന്നതിനായി 1975 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉഷ്ണമേഖലാ വനവൽക്കരണത്തിലെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യുന്നു.