റീസൈക്കിള്‍ ഫോര്‍ ലൈഫ് എന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് ഫൗണ്ടേഷന്‍റെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ റീസൈക്കിള്‍ ഫോര്‍ ലൈഫ് ശേഖരിച്ചത് 78 ടണ്‍ പ്ലാസ്റ്റിക് കുപ്പികള്‍. മൂന്നു ലക്ഷത്തോളം റിലയന്‍സ് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഈ പദ്ധതിയിലെ അംഗങ്ങൾ . വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വിജയമാക്കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ കന്പനി പറയുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഉപയോഗശൂന്യമായി വലിച്ചെറിയപ്പെടുന്ന വെള്ളക്കുപ്പികള്‍ ശേഖരിച്ച് റീസൈക്കിള്‍ഡ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുമായി റിലയന്‍സ് മുന്നോട്ടു വരുന്നത്. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നുണ്ടാകുന്ന ഉപയോഗപ്രദമായ ഉല്‍പ്പന്നം വസ്ത്ര നിര്‍മാണത്തിനും മറ്റുമുപയോഗിക്കുന്ന ഫൈബറാക്കി മാറ്റുന്നുണ്ട്.
പുനരുപയോഗിക്കാന്‍ കഴിഞ്ഞിട്ടും അതു ചെയ്യാതെ പ്ലാസ്റ്റിക് മൂലം പ്രകൃതി മലിനപ്പെടുന്നു. പ്രായോഗിക മാര്‍ഗത്തിലൂടെ ഇതിന് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അന്പാനി പറഞ്ഞു. മറ്റുള്ളവര്‍ക്ക് മാതൃകയാകാനാണ് ഇതുവഴി തങ്ങളുടെ ശ്രമമെന്നും അവര്‍ വ്യക്തമാക്കി.