Updated on: 4 December, 2020 11:19 PM IST
റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് റെഡ് ലേഡി പപ്പായ തൈ നട്ടു ഉദ്‌ഘാടനം നിർവ്വഹിച്ചു


എറണാകുളം: വേഗത്തിൽ വളരുകയും നിറയെ ഫലം തരുകയും ചെയ്യുന്ന റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു വടക്കേക്കര പഞ്ചായത്തിൽ. തരിശു രഹിത പഞ്ചായത്തെന്ന ഖ്യാതി നേടിയ വടക്കേക്കരയിൽ കൃഷി വകുപ്പിന്റെ നിരന്തര ശ്രദ്ധയും പ്രവർത്തനവും കൊണ്ടാണ് തരിശു രഹിത പഞ്ചായത്താക്കി മാറ്റിയത്. കൂടാതെ പഞ്ചായത്തംഗങ്ങളുടെയും കൂട്ടായ പരിശ്രമവും ഇതിനു പിന്നിലുണ്ട്. റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് റെഡ് ലേഡി പപ്പായ തൈ നട്ടു ഉദ്‌ഘാടനം നിർവ്വഹിച്ചു . സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചിരിക്കുന്നത്.
. പപ്പായ പറിച്ചു കഴിഞ്ഞാലും രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. കൂടാതെ നട്ടു കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ ഫലം പാകുമാകും എന്നതും ഈ ഇനത്തെ ഏറ്റവും ആകർഷകമാക്കുന്നു. രോഗപ്രതിരോധശേഷി റെഡ് ലേഡി പപ്പായക്ക് കൂടുതലാണ്.Papaya can remain intact for up to two weeks after transplanting. What makes this variety more attractive is that it bears fruit within eight months after planting. Red Lady Papaya is more immune.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരു കോടി ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റെഡ്ലേഡി പപ്പായ തൈകൾ വിതരണം ചെയ്തത്

വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ആറായിരത്തോളം തൈകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പുരുഷ വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാവസായികാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മടപ്ലാത്തുരുത്ത് ഒൻപതാം വാർഡിലെ സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി തരിശുകിടന്ന സ്ഥലത്ത് ഇതിനായി നിലമൊരുക്കി.


സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഒരു കോടി ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് റെഡ്ലേഡി പപ്പായ തൈകൾ വിതരണം ചെയ്തത്. കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വടക്കേക്കരയിൽ "രക്തശാലി" തിരിച്ചു വരുന്നു!.

#Paddy#LSGD#Krishi#Agriculture#Red Lady

English Summary: Red Lady papaya cultivation in vadakkekkara-kjkbbsep3020
Published on: 30 September 2020, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now