Updated on: 20 June, 2021 7:20 PM IST
Reels video can be posted and monetized on Instagram

റീൽസ് വീഡിയോകൾ പങ്കുവയ്ക്കുന്നവർക്ക് പണം നൽകുന്നതിനായി ഇൻസ്റ്റാഗ്രാം പുതിയ ബോണസ് പേയ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.  

വൈകാതെതന്നെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽനിന്ന് വരുമാനവും നേടാനാകും. കൂടുതൽ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവർക്കായിരിക്കും ഈ ബോണസ് ലഭിക്കുക. ആപ്ലിക്കേഷൻ ഗവേഷകനായ അലസ്സാൻഡ്രോ പലുസിയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

റീസൽസ് പങ്കുവയ്ക്കുന്നവർക്ക് മികച്ച വരുമാനം നേടാനാകുന്ന പദ്ധതിയാണിത്. നാപ്ചാറ്റിന്റെ സ്‌പോട്ട്‌ലൈറ്റ് വീഡിയോകൾക്ക് സമാനമായ രീതിയിലാണ് ഇൻസ്റ്റഗ്രാമിന്റെ ആ ബോണസ് പ്രോഗ്രാം എന്നാണ് വിവരം. റീൽസ് പങ്കുവയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവ‍ർക്ക് ദിവസം 7 കോടിയിലധികം രൂപയാണ് ബോണസായി നൽകുക എന്നും റിപ്പോർട്ടുണ്ട്. എന്നാൽ പണമായിട്ടാണോ ബോണസ് നൽകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അപ്ലോഡ് ചെയ്ത വീഡിയോകളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ബോണസ് നൽകുക. വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെയാണ് ഇന്ത്യയിൽ റീൽസിന്റെ ആഗമനം. ഇതോടെ ടിക് ടോക്കിൽ സജീവമായിരുന്ന നിരവധിയാളുകളുകളാണ് റീൽസിൻ്റെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുക്കയറിയത്. 

എഡിറ്റിങും ഇഫക്റ്റുകളുമെല്ലാം ചേർത്ത് 15 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് റീൽസിൽ സൃഷ്ടിക്കാനാകുക.

English Summary: Reels video can be posted and monetized on Instagram
Published on: 20 June 2021, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now