നൂതന കാർഷിക സാങ്കേതികവിദ്യകൾ പിന്തുടരുന്ന ആളാണോ നിങ്ങൾ? കഠിനപ്രയത്നത്തിലൂടെ കാർഷിക മേഖലയിൽ വിജയിച്ചയാളാണോ? എന്നാൽ, മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കുള്ളതാണ്. ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന Millionaire Farmer Of India Awards ഡിസംബർ 6 മുതൽ 8 വരെ ന്യൂഡൽഹിയിൽ (IARI Mela Ground, Pusa) നടക്കും. നിരവധി നോമിനേഷൻ കാറ്റഗറീസിൽ കർഷകർക്ക് മത്സരിക്കാം അല്ലെങ്കിൽ നോമിനേറ്റ് ചെയ്യാം.
കാറ്റഗറി എ
മില്യണയർ ഹോർട്ടികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ
മാമ്പഴം, വാഴപ്പഴം, ഓറഞ്ച്, നാരങ്ങ, മുന്തിരി, ആപ്പിൾ, മാതള നാരകം, പേരയ്ക്ക, കൈതച്ചക്ക, പപ്പായ, നാളികേരം, മുരിങ്ങ തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് മില്യണയർ ഹോർട്ടികൾച്ചർ ഫാർമർ ഓഫ് ഇന്ത്യ എന്ന കാറ്റഗറിയിൽ മത്സരിക്കാം.
രജിസ്ട്രേഷൻ/ നോമിനേഷൻ
രജിസ്ട്രേഷനും നോമിനേഷൻ ചെയ്യുന്നതിനും ക്ലിക്ക് ചെയ്യുക: https://millionairefarmer.in/
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടാം:
Parikshit Tyagi : 9891334425
Harsh Kapoor : 9891724466
Abdus Samad: 9891889588
എന്താണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്?
ഇന്ത്യയിലെ കാർഷിക-വ്യവസായ-സംരംഭ രംഗങ്ങളിൽ പ്രമുഖ സ്ഥാനമുള്ള കൃഷി ജാഗരൺ , 'റിച്ചസ്റ്റ്' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (RFOI), 'മില്യണയർ' ഫാർമേഴ്‌സ് ഓഫ് ഇന്ത്യ അവാർഡ് 2023 (MFOI) എന്നിവ അവതരിപ്പിക്കുകയാണ്. ഇത് കർഷകരുടെ വിജയത്തിന് കൂടുതൽ പ്രചോദനം നൽകും. വരുമാനം, ഗ്രാമവികസനം, നൂതന-സാങ്കേതിക കൃഷിരീതി എന്നിവ വർധിപ്പിക്കുന്നതോടൊപ്പം തൊഴിൽപരമായി കൃഷിയെ പിന്തുടരാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുക കൂടി ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.