റെയിൽവേ, പുതിയ എസി 3-ടയർ കോച്ചുകളുടെ നിരക്ക് കുറച്ചതായി പ്രഖ്യാപിച്ചു. ഇത് നിലവിലുള്ള 3AC കോച്ചുകളേക്കാൾ എട്ടു ശതമാനം കുറഞ്ഞ നിരക്കിൽ ആയിരിക്കുമെന്ന് റെയിൽവേ അധികൃതര്‍ അറിയിച്ചു.
ഇക്കണോമി ക്ലാസ് എസി കോച്ചുകൾക്ക് ടിക്കറ്റ് നിരക്ക് കുറച്ചത് യാത്രക്കാര്‍ക്ക് സഹായകരമാകും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച പല സര്‍വീസുകളും റെയിൽവേ പുനരാരംഭിച്ചിരുന്നു. നിരക്ക് കുറച്ച നടപടിയാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച യാത്രാ അനുഭവം നൽകും.
പുതിയ കോച്ചുകളുടെ ടിക്കറ്റ് നിരക്ക് നിലവിലെ സ്ലീപ്പർ ക്ലാസ് മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ അടിസ്ഥാന ടിക്കറ്റ് നിരക്കിൻെറ 2.4 ഇരട്ടിയാണ്. വിവിധ സോണൽ റെയിൽവേകൾക്ക് ഇത്തരം 50 കോച്ചുകൾ ആണ് പുതിയതായി നൽകിയിരിക്കുന്നത്. കൂടാതെ 2024 ഓടുകൂടി 102 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തിക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങൾ ഉള്ള ട്രെയിനുകൾ ആയിരിക്കും ഇത്.
നിലവിലുള്ള മെയിൽ എക്സ്പ്രസ് ട്രെയിനുകളിൽ കോച്ചുകൾ ലഭ്യമാകും. പരമാവധി ദൂരം ഓടുന്ന ട്രെയിനുകൾക്ക് ഈ കോച്ചുകൾ സ്ലീപ്പർ ക്ലാസ് കോച്ചുകൾക്ക് പകരമായിരിക്കും എന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 300 കിലോമീറ്റർ വരെയുള്ള അടിസ്ഥാന നിരക്ക് 440 രൂപയായിരിക്കും, ഇത് ദൂരം അനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ്, അതേസമയം ഏറ്റവും ഉയർന്ന അടിസ്ഥാന നിരക്ക് 4,951 മുതൽ 5,000 കിലോമീറ്റർ വരെ യാണ്. 3,065 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.
യാത്രക്കാർക്ക് അനുയോജ്യമായ പുതിയ കോച്ചുകൾക്ക് 83 ബെർത്തുകളുണ്ട്, സാധാരണ 3AC കോച്ചുകളെ അപേക്ഷിച്ച് നിരക്കും കുറവാണ്. പുതുതായി അവതരിപ്പിച്ച 3AC ഇക്കോണമി മെയിൽ, എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് കോച്ചുകൾക്ക് നിലവിലുള്ള 3AC കോച്ചുകളായ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് ബാധകമായ നിയമങ്ങൾ തന്നെയായിരിക്കും. ടിക്കറ്റ് ഇളവ് അല്ലെങ്കിൽ സൗജന്യ കോംപ്ലിമെന്ററി പാസുകൾ നിലവിലെ 3AC കോച്ചുൾ ഉള്ള കട്രെയിനുകൾക്ക് തുല്യമായിരിക്കും