സ്ഥിര നിക്ഷേപത്തിനായി സുരക്ഷിതവും എന്നാൽ നല്ല വരുമാനം നേടിത്തരുന്ന പദ്ധതികളോ അല്ലെങ്കിൽ വിശ്വസ്‌തമായ ബാങ്കുകളെയോ ആണ് നമ്മൾ തെരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന സുരക്ഷയുള്ള പൊതുമേഖലാ ബാങ്കുകളില്‍ പലിശ നിരക്ക് താരതമ്യേന കുറവാണ്. ഈ അവസരത്തിൽ റിസർവ് ബാങ്ക് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാം. ഇതിൽ ഒന്നാണ് റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ. സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന പലിശ നേടാൻ സാധിക്കുന്ന നിക്ഷേപമാണിത്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക്, റിസ്‌കെടുക്കാന്‍ സാധിക്കാത്തവർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ നൽകുന്നുണ്ട്. നിക്ഷേപിച്ച തുകയ്ക്കും പലിശയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ
എന്താണ് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്
ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ പോലെതന്നെയാണ്. നിക്ഷേപിക്കുന്നതിന് പ്രായപരിധി ഇല്ല. 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാൻ സാധിക്കും. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഉയർന്ന തുകയ്ക്ക് പരിധിയില്ല. കാലാവധി 7 വർഷമാണ്. നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കുകയില്ല.
ബന്ധപ്പെട്ട വാർത്തകൾ: ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് സ്ഥിര നിക്ഷേപത്തിന് 8.75 ശതമാനം പലിശ നൽകുന്നു!
ബാങ്ക് പലിശകളെക്കാൾ ഉയർന്ന നിരക്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് സ്കീമുകൾ നൽകുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് 7.15 ശതമാനമാണ്. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടിന്റെ പലിശ നിരക്ക് കണക്കാക്കുന്നത്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിനെക്കാളും 0.35 ശതമാനം അധിക നിരക്ക് ലഭിക്കും.
അതായത് നിലവിൽ 6.8 ശതമാനം പലിശ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ലഭിക്കുമ്പോൾ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടിൽ 7.15 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ ജനുവരി 1നും ജൂലായ് 1നും പലിശ വിതരണം ചെയ്യും. വര്‍ഷത്തില്‍ രണ്ട് തവണ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുകയും ചെയ്യും.
ഈ ബോണ്ടുകളുടെ കാലാവധി 7 വർഷമാണ്. സാധാരണ നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. മുതിർന്ന പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്. 60-70 വയസിന് ഇടയിൽ പ്രായമുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിന് ഇടയിലുള്ളവർക്ക് 5 വര്‍ഷത്തിന് ശേഷവും 80 വയസ് കഴിഞ്ഞവർക്ക് 4 വര്‍ഷത്തിന് ശേഷവും നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിൽ നിക്ഷേപം ആരംഭിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ വാങ്ങാം. തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും ബോണ്ടുകൾ വാങ്ങാൻ സാധിക്കും. എന്നാൽ കാലാവദിക്കുള്ളിൽ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കില്ല. ഈട് നൽകി വായ്പയെടുക്കാനും റിസർവ് ബാങ്ക് ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ വഴി സാധിക്കില്ല.