Updated on: 2 May, 2023 3:40 PM IST
രണ്ടാംവിള നെല്ല് സംഭരണം സുതാര്യമാക്കണമെന്ന് പ്രമേയം

പാലക്കാട്: ജില്ലയിലെ രണ്ടാംവിള നെല്ല് സംഭരണത്തില്‍ കൃത്യത വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയം. എം.എല്‍.എ കെ.ഡി. പ്രസേനനാണ് പ്രമേയം അവതരിപ്പിച്ചത്. രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണവും തുടര്‍ന്നുളള തുക വിതരണവും സമയബന്ധിതമാക്കണം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ ഇത്തവണ ഒരേസമയത്താണ് കൊയ്ത്തു നടന്നത്. ഇവിടങ്ങളിലേക്ക് നിശ്ചയിച്ച എണ്ണം ജീവനക്കാരെ നിലവിലെ സാഹചര്യത്തില്‍ അപര്യാപ്തമാണ്, പ്രമേയത്തില്‍ പറയുന്നു. 

കൂടുതൽ വാർത്തകൾ: LPG സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ നിരക്ക് അറിയാം..കൂടുതൽ വാർത്തകൾ

പി.പി സുമോദ് എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി. പ്രമേയം അംഗീകരിച്ചതായും സര്‍ക്കാരിന് കൈമാറുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള വിദഗ്ധ സമിതി അടുത്തമാസം ജില്ല സന്ദര്‍ശിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പച്ചത്തേങ്ങ സംഭരണം

ജില്ലയില്‍ വടകരപ്പതി, കൊടുമ്പ് പഞ്ചായത്തുകളില്‍ പച്ചത്തേങ്ങ സംഭരണം തുടങ്ങിയതായി കൃഷിവകുപ്പ് അറിയിച്ചു. ബാക്കിയുള്ള സ്ഥലങ്ങളില്‍ സംഭരണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചുള്ളിയാര്‍, മീങ്കര, മംഗലം ഉള്‍പ്പെടെയുള്ള ജില്ലയിലെ ഡാമുകളിലെ ചെളി നീക്കം ചെയ്ത് പ്രദേശത്തുള്ള കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനും, കുളങ്ങളിലെ മേല്‍മണ്ണ് കര്‍ഷകര്‍ക്ക് വളമായി പ്രയോജനപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി

സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയിൽ ഇപ്പോൾ ചേരാം. പാലക്കാട് ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷ ബീമാ യോജന പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പഞ്ചായത്ത്തല പ്രചാരണ പരിപാടി ഉടൻ തുടങ്ങും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംയോജിച്ച് ബാങ്കുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കുകളിലോ, ഗ്രാമപഞ്ചായത്ത്/നഗരസഭതല ക്യാമ്പുകളിലോ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 30 വരെ എല്ലാ വ്യാഴാഴ്ചകളിലും ഗ്രാമപഞ്ചായത്ത്/നഗരസഭ പരിധിയില്‍ പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു.

English Summary: Resolution to make second crop rice procurement transparent in palakakd
Published on: 02 May 2023, 03:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now