Updated on: 8 August, 2023 11:33 AM IST
Rice export banned in India, next will be sugar says traders

അരി കയറ്റുമതി നിരോധിച്ചതിന് തുടർന്ന് അടുത്തത് പഞ്ചസാരയായിരിക്കുമെന്ന ആശങ്കയിൽ രാജ്യത്തെ വ്യാപാരികൾ. രാജ്യത്തെ ആഭ്യന്തര വില നിയന്ത്രിക്കാൻ ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതിന് ശേഷം, മറ്റൊരു ഭക്ഷ്യവിഭവവുമായ പഞ്ചസാരയും നിരോധിക്കുമോയെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

പഞ്ചസാരയുടെ ആഗോള വിതരണം മുറുകുന്നതിനാൽ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ നിന്നുള്ള പഞ്ചസാര കയറ്റുമതിയെ ലോകം കൂടുതൽ ആശ്രയിക്കുന്നു. ഇന്ത്യയിലെ കാർഷിക മേഖലകളിലുടനീളമുള്ള ക്രമമല്ലാത്ത മഴ പഞ്ചസാര ഉൽപ്പാദനം കുറയുമെന്ന ആശങ്ക ഉണർത്തുന്നു, ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ തുടർച്ചയായ രണ്ടാം വർഷവും ഇത് കുറയാൻ സാധ്യതയുണ്ട്. രാജ്യത്തെ ആഭ്യന്തര വിതരണവും വിലക്കയറ്റവും പിടിച്ച് നിർത്താൻ ഗോതമ്പിന്റെയും ചില അരി ഇനങ്ങളുടെയും വിദേശ വിൽപന സർക്കാർ ഇതിനകം തന്നെ നിയന്ത്രിച്ചിരിക്കുന്നു.

അരി കയറ്റുമതി നിരോധനം ഭക്ഷ്യസുരക്ഷയെയും വിലക്കയറ്റത്തെയും കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന വ്യക്തമായ സൂചനയാണെന്ന് ട്രോപ്പിക്കൽ റിസർച്ച് സർവീസസിലെ പഞ്ചസാര, എത്തനോൾ വിഭാഗം മേധാവി പറഞ്ഞു. മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രധാന ഉൽപാദന മേഖലകളിലെ കരിമ്പ് പാടങ്ങളിൽ ജൂണിൽ മതിയായ മഴ ലഭിച്ചില്ല, ഇത് വിള സമ്മർദ്ദത്തിന് കാരണമായി, ഇന്ത്യൻ ഷുഗർ മിൽസ് അസോസിയേഷൻ പ്രസിഡന്റ് ആദിത്യ ജുൻ‌ജുൻ‌വാല പറഞ്ഞു. 


2023-24 വർഷത്തിൽ പഞ്ചസാര ഉൽപ്പാദനം 3.4% കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്നിരുന്നാലും, സപ്ലൈകൾക്ക് ആഭ്യന്തര ആവശ്യം നിറവേറ്റാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജൈവ ഇന്ധനത്തിനായി ഇന്ത്യ കൂടുതൽ പഞ്ചസാര ഉപയോഗിക്കാനൊരുങ്ങുന്നു. 4.5 ദശലക്ഷം ടൺ എത്തനോൾ ഉണ്ടാക്കുന്നതിനായി മില്ലുകൾ വഴിതിരിച്ചുവിട്ടതായി അസോസിയേഷൻ വ്യക്തമാക്കി. ഇത് മുൻ വർഷത്തെക്കാൾ 9.8% വർധനവാണ് സൂചിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഓണത്തിനെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി ചെയ്‌ത്‌ കാസർഗോട്ടിലെ കുടുംബശ്രീ യൂണിറ്റുകൾ 

Pic Courtesy: Pexels.com

English Summary: Rice export banned in India, next will be sugar
Published on: 08 August 2023, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now