ആലപ്പുഴ സംയോജിത റൈസ് ടെക്നോളജി പാർക്കിന് ഭരണാനുമതി. കുട്ടനാട് പാക്കേജിന്റെ ഭാഗമായാണ് കിൻഫ്രയുടെ നേതൃത്വത്തിൽ പാർക്ക് സ്ഥാപിക്കുന്നത്. ഈ പദ്ധതിക്ക് സർക്കാർ 66 കോടിയിലധികമാണ് ചിലവ് പ്രതീക്ഷിക്കുന്നുണ്ട്.
കുട്ടനാട്ടിലെ നെൽകൃഷിക്കാർക്കും നെൽകൃഷിയോട് ബന്ധപ്പെട്ട മേഖലകളിലുളവർകും സഹായകമാകുന്നതാണ് ഈ പദ്ധതി. കൂടുതൽ കൃഷിക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും കൂടുതൽ വരുമാനം നേടിക്കൊടുക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടനാട്ടിലെ കർഷകരെ സഹായിക്കാനും അവിടെ വികസനങ്ങൾ കൊണ്ടുവരാനും ഈ പദ്ധതി കാരണമാകും.
നെല്ലിൻറെ സംസ്കരണത്തിനും മൂല്യവർദ്ധനക്കും പ്രത്യേക സൗകര്യങ്ങൾ പാർക്കിൽ ഉണ്ടാകും. നെല്ല് സംഭരണശാലകളും ആധുനിക ലാബുകളും മില്ലുകളും പാക്കിംഗ് സൗകര്യങ്ങളും പ്രസ്തുത പാർക്കിന്റെ പ്രധാന ആകർഷണങ്ങൾ ആകും. കൂടാതെ അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി ജലം വാഹനസൗകര്യം മാലിന്യ സംസ്കരണം തുടങ്ങിയവയും സർക്കാർ ഉറപ്പു വരുത്തും.
പാലക്കാട് ഇതിനോടകം തന്നെ ഇത്തരം ഒരു പാർക്ക് നിർമ്മാണ ത്തിലാണ്. സംസ്ഥാനത്തിലെ നെൽകൃഷിയും അനുബന്ധ മേഖലകളും സുസ്ഥിരമാക്കാനാണ് സർക്കാർ ഇവ ആരംഭിച്ചിട്ടുള്ളത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി