Updated on: 8 December, 2023 1:16 PM IST
Richest Farmer of India Awards: Karnataka's AV Ratnamma wins the award

മഹീന്ദ്ര ട്രാക്ടേഴ്സ് ബില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023 അവാർഡ് കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എ വി രത്നമ്മയ്ക്ക് ലഭിച്ചു. ദേശീയ തലത്തിൽ സംഘടിപ്പിച്ച അവാർഡിലാണ് രത്നമ്മയ്ക്ക് ഈ അവാർഡ് ലഭിച്ചത്. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ & ക്ഷീരവികസന വകുപ്പ് മന്ത്രി പരുഷോത്തം രുപാലയാണ് അവാർഡ് നൽകി ആദരിച്ചത്. കൂടാതെ APEXBRASIL സ്പോൺസർഷിപ്പിൽ ബ്രസീലിലേക്ക് ഏഴ് ദിവസത്തെ യാത്രാ പാസും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 

എ വി രത്നമ്മയുടെ കൃഷിരീതി

വ്യത്യസ്തമായ ഒരു കൃഷിരീതിയാണ് എ വി രത്നമ്മ സ്വീകരിച്ചിരിക്കുന്നത്. രണ്ടേക്കറിലാണ് രത്നമ്മ മാവ് കൃഷി ചെയ്യുന്നത്.ഒരേക്കർ സ്ഥലത്ത് ധാന്യവിളകളാണ് കൃഷി ചെയ്യുന്നത്. വേറെ സ്ഥലത്ത് സെറിക്കൾച്ചർ ഉൾപ്പെടെയുള്ള സമ്മിശ്ര കൃഷിയും ചെയ്യുന്നുണ്ട്. കോലാറിലെ ICAR-KVK നൽകുന്ന മികച്ച സാങ്കേതികവിദ്യയോട് കൂടിയാണ് ഇവർ കൃഷി ചെയ്യുന്നത്.

ഒരു മാതൃകാ വനിതാ കർഷക

ധാന്യകൃഷിയിലൂടെയാണ് എ വി രത്നമ്മ അംഗീകാരം നേടിയത്. മൂല്യാധിഷ്ഠിത കൃഷിയിലൂടെ സ്ത്രീ ശാക്തീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ട് . എല്ലാ കർഷകർക്കും ധാന്യങ്ങളുടെ ഉപയോഗക്ഷമതയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നുമുണ്ട്.

ഉത്പന്നങ്ങൾ

കൃഷിയോടൊപ്പം ഉപവ്യാപാരങ്ങളിലും എ.വി.രത്നമ്മ പങ്കാളിയാണ്. കൃഷിയോടൊപ്പം, ധാന്യങ്ങളുടെ വിളകളും സംസ്കരണവും, മാമ്പഴം, ബദാം, തക്കാളി എന്നിവ ഉപയോഗിച്ച് അച്ചാറുകൾ എന്നിവയും മസാലപ്പൊടി ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.

ഐസിഎആർ-കെവികെ കോലാറിൻ്റെ കീഴിൽ സ്വന്തം തോട്ടത്തിൽ നിന്നുതന്നെ മാമ്പഴം സ്വാഭാവികമായി പാകമാകുന്ന സാങ്കേതികവിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എഫ്പിഒ, എസ്എച്ച്ജി അംഗങ്ങളിൽ നിന്ന് അവർ അസംസ്കൃത മാമ്പഴം വാങ്ങി വിൽക്കുന്നുണ്ട്. പഴുത്ത മാമ്പഴം മൂന്ന് കിലോ ബോക്സുകളിൽ പാക്ക് ചെയ്ത് ബ്രാൻഡ് ചെയ്ത ശേഷം ബാംഗ്ലൂരിലെ അപ്പാർട്ടുമെന്റുകൾ വഴിയും ഓൺലൈൻ മാർക്കറ്റിംഗ് വഴിയും വിറ്റ് പ്രശസ്തി നേടി.

എ വി രത്നമ്മ 2018-19 മുതൽ ധാന്യങ്ങളുടെ സംസ്കരണം ആരംഭിച്ചു. ഈ ഘട്ടത്തിൽ സർക്കാരിന്റെ സഹായവും ലഭിച്ചു. കൃഷിവകുപ്പും സാമ്പത്തികസഹായം നൽകിയിട്ടുണ്ട്.

വരുമാനം ഉണ്ടാക്കാൻ പല വഴികൾ!

പ്രതിവർഷം 1.18 കോടിയിലധികം രൂപയാണ് എവി രത്നമ്മയുടെ വരുമാനം. കാർഷിക ഉൽപന്നങ്ങൾക്കൊപ്പം, ധാന്യങ്ങളുടെ ഉത്പാദനത്തിലും ധാന്യങ്ങളുടെ സംസ്കരണത്തിലും അവർ പങ്കാളികളാണ്.

കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന പരിപാടിയായ MFOI 3 ദിവസങ്ങളിലായാണ് സംഘടിപ്പിച്ചത് ഇന്ന് പരിപാടിയുടെ അവസാന ദിവസമാണ്. ജില്ലാ- സംസ്ഥാനം- രാജ്യം എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് അവാഡ് നൽകുന്നത്. നിരവധി കർഷകരാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അവാർഡിന് അർഹരായത്.

കർഷകർക്കും സമ്പന്നരാകാം കർഷകർക്കിടയിലും സമ്പന്നരുണ്ട് എന്നതാണ് ഇതിൻ്റെ അർത്ഥം. മാത്രമല്ല കർഷകരെ മുൻ നിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് കൃഷി ജാഗരൺ പ്രവർത്തിക്കുന്നത്. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം സി ഡൊമിനിക്ക്, മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്ക് എന്നിവരുടെ ശ്രമങ്ങളും കർഷകരെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്.

English Summary: Richest Farmer of India Awards: Karnataka's AV Rathnamma wins the award
Published on: 08 December 2023, 12:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now