Updated on: 19 July, 2023 12:44 PM IST
Rights will not be denied due to cost increase: Minister

വൈദ്യുതി എല്ലാവര്‍ക്കും ഉറപ്പാക്കുമ്പോൾ ചെലവ് കൂടുന്നുവെന്ന പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടില്ലന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനെര്‍ട്ടിന്റെ ഹരിത വരുമാന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും സൗജന്യ സ്മാര്‍ട്ട് കിച്ചന്‍ ഉപകരണ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യുതി ഇനിയും എത്താത്ത ഒറ്റപ്പെട്ട ഇടങ്ങളില്‍ വെളിച്ചം എത്തിക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് സർക്കാർ. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ വലിയ ചെലവാണ് കണക്കാക്കുന്നത്. എന്നാൽ അതിന്റെ പേരില്‍ ആര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കില്ല. കുടുംബങ്ങളുടെ എണ്ണം എത്ര കുറവാണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളാണെങ്കിലും വൈദ്യുതി ഉറപ്പാക്കും. അത് അവരുടെ അവകാശമാണ്. നിലവിലെ പദ്ധതി പ്രകാരം ടെറസ് ഉള്ള വീടുകളിലാണ് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. അതിന്റെ ഗുണം സമീപത്തുള്ള വീടുകളിലും ലഭ്യമാകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. അങ്കണവാടികളിലും സോളാര്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ചേലക്കര ഗ്രാമപഞ്ചായത്തിലെ തോന്നൂര്‍ക്കര എം എസ് എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്. സൗരോര്‍ജ്ജ പദ്ധതി വഴി വൈദ്യുതി ഉറപ്പാക്കുന്നതിനൊപ്പം വരുമാനവും ഉണ്ടാക്കുകയാണ്. 25 വര്‍ഷത്തെ വാറണ്ടിയോടുകൂടിയുള്ള സോളാര്‍ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. ഇത്തരം പദ്ധതികള്‍ വഴി സാങ്കേതിക വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സൗരോര്‍ജ്ജ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്‍ പദ്ധതി വഴി നിര്‍മ്മിച്ച വീടുകളിലും പട്ടികജാതി-പട്ടിക വര്‍ഗ്ഗ ഭവനങ്ങളിലും മല്‍സ്യത്തൊഴിലാളികളുടെ വീടുകളിലും സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതു വഴി സൗജന്യ വൈദ്യുതിയും അധിക വരുമാനവും ലഭ്യമാക്കുകയാണ്. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നല്‍കിയത് പട്ടിക ജാതി- പട്ടികവര്‍ഗ വകുപ്പാണ്. അധിക വൈദ്യുതിയില്‍ നിന്ന് ഒരു ചെറിയ വരുമാനം കണ്ടെത്താന്‍ കുടുംബങ്ങള്‍ക്ക് സാധിക്കും. സോളാര്‍ പാനലുകള്‍ക്ക് 25 വര്‍ഷം വാറന്റി ലഭിക്കും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായി 305 വീടുകളില്‍ 3 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു.

പദ്ധതിയുടെ ഭാഗമായി ഇന്‍ഡക്ഷന്‍ സ്റ്റൗ ഗുണഭോക്താവിന് കൈമാറികൊണ്ട് സ്മാര്‍ട്ട് കിച്ചന്‍ എന്ന സങ്കല്‍പവും യാഥാര്‍ത്ഥ്യമാകുകയാണ്. കുറ്റിക്കാട് കോളനിയിലെ കെ ഗോപിയുടെ വീട്ടില്‍ പദ്ധതിയുടെ സ്വിച്ച് ഓണ്‍ മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുറ്റിക്കാട് കോളനിയില്‍ ഏഴ് വീടുകളിലാണ് പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതി പ്രവര്‍ത്തനം തുടങ്ങി മൂന്നുമാസത്തിനുള്ളില്‍ തന്നെ വരുമാനം നേടാനാകുന്നുണ്ടെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു. ചേലക്കര നിയോജക മണ്ഡലത്തിലെ രാമന്‍ കണ്ടത്ത്, കുറ്റിക്കാട്, ഏഴരക്കുന്ന്, അടാട്ട് കുന്ന് തുടങ്ങി എട്ട് കോളനികളില്‍ നിന്നായി 42 കുടുംബങ്ങള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്.

English Summary: Rights will not be denied due to cost increase: Minister
Published on: 19 July 2023, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now