കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക നഴ്സറിയിൽ പച്ചക്കറിതൈകളും വിത്തുകളും ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നു. വിത്തുകൾ ലഭിക്കും എന്ന അറിയിപ്പ് കൊടുത്തതിനാൽ ലോക്ക് ഡൗൺ കാലത്ത് കൃഷിയിൽ ഒരു കൈ നോക്കിക്കളയാം എന്ന് കരുതുന്ന കൃഷിയിൽ താൽപര്യമുള്ള ആളുകൾ ബാങ്കിലേയ്ക്ക് വിളിക്കുകയാണ്. ബാങ്കിൽ ജോലിക്കാർ കുറവായതിനാലും സാമൂഹിക അകലം പാലിച്ചും മാത്രമേ ഇടപാടുകാർക്ക് വരാനാവൂ എന്നതിനാലും ആവശ്യക്കാരെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എങ്കിലും വരുന്നവർക്ക് മുഴുവൻ തൈകൾ നല്കിത്തന്നെയാണ് വിടുന്നത്. കൂടാതെ ഈ തൈകളുമായി വീട്ടി ൽച്ചെന്ന് കഴിഞാലുടൻ സംശയങ്ങൾ ചോദിച്ച് വിളിയെത്തും. എങ്ങനെ നടണം, എത്ര അകലം വേണം, എന്ത് വളം ഇടണം, ഇലകൾ വാടുന്നു അങ്ങനെ നിരവധി സംശയങ്ങൾ. അതിനെല്ലാം ബാങ്കിന്റെ കാർഷിക ആശുപത്രിയിലെ കൃഷി ഡോക്ടറന്മാർ വീടുകളിലിരുന്ന് മറുപടി നല്കും.
ബാങ്കിനു മുൻവശമുള്ളകാർഷിക ആശുപത്രിയിൽ രാവിലെ ഒരു മണിക്കൂറുള്ള ഒ.പി. സമയം ഒഴിവാക്കിയെങ്കിലും ഫോണിൽ ഉള്ള സംശയങ്ങൾ നിരവധിയാണ്. കഞ്ഞിക്കുഴിയിലെ പരമ്പരാഗത കർഷകരായ ജി.ഉദയപ്പൻ, കെ.പി. സുഭകേശൻ, ആനന്ദൻ അഞ്ചാതറ, പി.കെ.ശശി, സി.പുഷ്പജൻ, ജി.മണിയൻ എന്നിവരാണ് കൃഷി ഡോക്ടറന്മാർ 'കഞ്ഞിക്കുഴിയിലെ കാർഷികവിപ്ലവത്തിന് ചുക്കാൻ പിടിച്ച കേരളത്തിലെ ആദ്യ കർഷക മിത്ര റ്റി.എസ് വിശ്വനാണ് കാർഷിക ആശുപത്രിയിലെ ചീഫ് ഫിസീ ഷ്യൻ' ഇവർക്കിപ്പോൾ സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുവാൻ സമയം കിട്ടുന്നില്ല' ഫോണിലൂടെയുള്ള സംശയ നിവാരണമാണ് കാരണം. സ്നേഹപൂർവ്വം കാർഷിക മേഖലയിലെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ വ്യാപൃതരാണിവർ. 2016 ലാണ് കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് കാർഷിക ആശുപത്രി ആരംഭിക്കുന്നത്.ആദ്യഘട്ടത്തിൽ കൃഷി ഡോക്ട' റൻ മാർക്ക് അത്ര ഡിമാൻഡില്ലായിരുന്നെങ്കിലും ഇപ്പോൾ ആവശ്യക്കാരേറെയാണ്. സ്ഥിരമായി ഇവരുടെ സേവനം തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. തികച്ചും സൗജന്യമായാണ് സേവനം' ബാങ്കിലെ കാർഷിക ഡിസ്പെൻസറിയിലും ആവശ്യക്കാർ കൂടി വരുന്നു.വീട്ടിൽ നിൽക്കുന്നവർ ജൈവമരുന്നുകളും പച്ചക്കറിതൈകളും വിത്തുകളും ഒക്കെ വാങ്ങാൻ എത്തുന്നുണ്ട്.ബാങ്ക് ഇടപാടു സമയം വരെ കാർഷിക ഡിസ്പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. കോവിഡ് അവധികാലം കാർഷിക വൃത്തിക്കായി മാറ്റി വയ്ക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി ജീവനക്കാരും കൃഷി ഡോക്ടറൻ മാരും സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഹരിത മിത്ര അവാർഡു ജേതാവ് ശുഭ കേശൻ, ബാങ്കിന്റെകാർഷിക സമിതി കൺവീനർ 'ജി.ഉദയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് ' ബാങ്കിലെത്തുന്ന ഇടപാടുകാർക്കും സാമൂഹ്യ പെൻഷൻ വാങ്ങുന്നവരുടെ വീടുകളിലും സൗജന്യമായി വിത്തു കൾ നൽകുന്നുണ്ട്. പച്ചക്കറിവിത്തുകൾ ആവശ്യപ്പെട്ട് നിരവധി പേരുടെ ഫോൺ കോളുകൾ വരുന്നുണ്ട്.റ്റി.എസ്.വിശ്വൻ - 94968843 18,കൃഷി ഡോക്ടറന്മാരുടെ ഫോൺ നമ്പരുകൾ 9400449296,9744024981, 8547840569, 9847277012