Updated on: 4 December, 2020 11:18 PM IST

കർണാടകയിലെ കൊക്കൂൺ കർഷകർക്ക് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത് ഗുണകരമാകുന്നു.കൊറോണ ബാധയെത്തുടർന്നാണ് ചൈനയിൽ നിന്നുള്ള പട്ടുനൂൽ ഇറക്കുമതി നിലച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പട്ടുനൂൽ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുവായ കൊക്കൂണിന്റെ വില കുതിച്ചുയർന്നതാണ് കർഷകർക്ക് പ്രതീക്ഷയേകുന്നത്. കൊക്കൂൺ ഉൽപാദനത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനത്തുള്ള കർണാടകയ്ക്ക് ചൈനയിൽനിന്നുള്ള പട്ടുനൂൽ ഇറക്കുമതി കനത്ത തിരിച്ചടിയായിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് കൊക്കൂണിന് കിലോയ്ക്ക് 625 രൂപവരെയായി വില ഉയർന്നു. 2 മാസം മുൻപ് വരെ 450 രൂപ മുതൽ 500 രൂപവരെയായിരുന്നു ഇതിന്റെ വില. ക്രോസ് ബീഡ് കൊക്കൂണിന്റെ വില 250 രൂപയിൽനിന്ന് 325 രൂപവരെയായി ഉയർന്നു.

വിവിധ രാജ്യങ്ങളിലേക്ക് കൊക്കൂൺ കയറ്റുമതി ചെയ്യുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊക്കൂൺ മാർക്കറ്റ് എന്ന പേരുള്ള രാമനഗര കേന്ദ്രീകരിച്ചാണ്. ചന്നപട്ടണ, മൈസൂരു, ഹാസൻ, ചിത്രദുർഗ എന്നിവിടങ്ങളിലാണ് പട്ടുനൂൽ ഉൽപാദനത്തിനുള്ള മൾബറി കൃഷി കൂടുതലായുള്ളത്. കൊക്കൂണിനെ നിശ്ചിത അളവിൽ ചൂടാക്കിയാണ് പട്ടുനൂൽ വേർതിരിച്ചെടുക്കുന്നത്.കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡാണ് രാജ്യത്തെ പട്ടുനൂൽ വ്യവസായത്തെ നിയന്ത്രിക്കുന്നത്. ചൈന കഴിഞ്ഞാൽ പട്ടുനൂൽ ഉൽപാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ 2018-19ൽ 1393 കോടിരൂപയുടെ പട്ടുവസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ബോംബിക്സ് മോറി എന്ന പുഴുക്കളെയാണ് പട്ടുനൂൽ ഉൽപാദനത്തിനായി കൂടുതലായി വളർത്തുക. സെൻട്രൽ സിൽക്ക് ബോർഡിന്റെ ബെംഗളൂരുവിലും മൈസൂരുവിലുമുള്ള ഗവേഷണ കേന്ദ്രമാണ് കർഷകർക്ക് വേണ്ട സഹായങ്ങൾ നൽകുന്നത്.

English Summary: Rising prices of cocoon brings joy to silk worm reares in India
Published on: 04 March 2020, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now