നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ നെൽവയൽ ഉടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റോയൽറ്റി തുക അടുത്ത മാസം മുതൽ വിതരണം ചെയ്യും. നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഇതുവരെ 60000പേർ അപേക്ഷിച്ചു. ഇനിയും അപേക്ഷ നൽകാം. ഹെക്‌ടറിന് വർഷം രണ്ടായിരം രൂപ വീതമാണ് റോയൽറ്റി. ബാങ്ക് അക്കൗണ്ടിൽ പണം എത്തും. ഇതിനായി 40 കോടി രൂപ സർക്കാർ അനുവദിച്ചു.
നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. പയർ വർഗങ്ങൾ, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവർക്കും റോയൽറ്റി ലഭിക്കും. www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകണം.
നിലവിൽ നെൽവിത്തുകൾ കൃഷി ഭവൻ വഴി സൗജന്യമായി നൽകുന്നുണ്ട്. ഉഴവുകൂലിയായി ഒരു ഹെക്‌ടറിന് 17500 രൂപയും പ്രൊഡക്ഷൻ ബോണസായി 1000 രൂപയും സുസ്ഥിര വികസന ഫണ്ടിൽനിന്ന് 1500 രൂപയും വീതം നൽകുന്നു. സബ്‌സിഡി നിരക്കിൽ ജൈവവളവും നൽകുന്നുണ്ട്. ഇതിന് പുറമെയാണ് റോയൽറ്റി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് സൗരോർജ്ജ സബ്സിഡി - നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുക
#Subsidy #Royalty #Krishi #Paddy #Agriculture #Kerala#Krishibhavan
English Summary: Royalty for paddy field owners from November; Haven't applied yet for the scheme?-kjkbboct1920
Published on: 19 October 2020, 01:29 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now