Updated on: 12 April, 2023 12:33 PM IST
Rozgar mela: Prime minister will distribute 71000 appointment letter

പുതുതായി കേന്ദ്ര സർക്കാർ ജോലിയിൽ പ്രവേശിച്ച ജീവനക്കാർക്കായി 71,000 നിയമന കത്തുകൾ ഏപ്രിൽ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ചൊവ്വാഴ്ച അറിയിച്ചു. 2024 ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് പ്രതീക്ഷിക്കുന്ന ‘റോസ്ഗർ മേള’ ഡ്രൈവിന്റെ ഭാഗമാണ് ഈ നടപടി. രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്, ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് റോസ്ഗർ മേള. 

അതോടൊപ്പം തന്നെ റോസ്ഗർ മേള, രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും, ദേശീയ വികസന പങ്കാളിത്തത്തിൽ അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് PMO കൂട്ടിച്ചേർത്തു. അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്‌സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ കം-ടിക്കറ്റ് ക്ലർക്ക്, ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, തപാൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്‌പെക്ടർ, ടാക്സ് തുടങ്ങി വിവിധ കേന്ദ്രസർക്കാർ തസ്തികകളിലേക്കാണ് രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്റുകൾ ആരംഭിക്കുന്നത്. 

വിവിധ സർക്കാർ വകുപ്പുകളിൽ പുതുതായി നിയമിതരായ എല്ലാവർക്കും വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സായ കർമ്മയോഗി വഴി നിയമിതരായവർക്ക് സ്വയം പരിശീലിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്ന് PMOയുടെ പ്രസ്താവന കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: Aadhaar: വിരലടയാളം ശേഖരിക്കാൻ ഇനി മൊബൈൽ ഫോൺ

English Summary: Rozgar mela: Prime minister will distribute 71000 appointment letter
Published on: 12 April 2023, 12:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now