സംസ്ഥാന ബജറ്റിൽ, മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് രണ്ട് കോടി രൂപ അനുവദിച്ചു. പഴങ്ങളിൽ നിന്നും മറ്റ് ധാന്യേതര കാർഷിക വിഭവങ്ങളിൽ നിന്നും വൈനും ചെറു- ലഹരി പാനീയങ്ങളും ഉത്പാദിപ്പിക്കുന്നതിന് ചെറുകിട നിർമാണ യൂണിറ്റ് ഉൾപ്പെടെയുള്ളവയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കപ്പ കൃഷി മികച്ച വിളവ് ലഭിക്കാൻ അറിയേണ്ടതെല്ലാം
ആംനസ്റ്റി സ്‌കീം നടപ്പിലാക്കി അബ്കാരി കുടിശിര ഈടാക്കുന്നതാണ്. കോടതി വ്യവഹാരങ്ങൾ പിൻവലിക്കുന്നവർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകുന്നത് പരിഗണിക്കും. ആംനെസ്റ്റി പദ്ധതി പുനരവതരിപ്പിക്കുന്നതിലൂടെ അബ്കാരി കേസുകൾ തീർപ്പാക്കി കുടിശിക കാര്യക്ഷമമായി പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ ആംനെസ്റ്റി പദ്ധതി പ്രത്യേക വ്യവസ്ഥകൾപ്രകാരമാകും നടപ്പിലാക്കുക.
അതേസമയം, കൂടുതല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജില്ലയിലും ഒരു കൗൺസിലിംഗ് കേന്ദ്രവും രണ്ട് ഡീ-അഡിക്ഷൻ കേന്ദ്രങ്ങളും തുടങ്ങുന്നതാണ്. കൂടാതെ മയക്ക് മരുന്നിന് അടിമകളായവർക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ കായിക പ്രവർത്തനങ്ങളിലും മറ്റും കൂടുതൽ ആകൃഷ്ടരാക്കാൻ ‘ഉണർവ്’ പദ്ധതിയും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.
ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.