റബ്ബര്‍ബോര്‍ഡ് റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021 ആഗസ്റ്റ് 02-ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 14 ആണ്. കോഴ്‌സ് ഫീസ് 25,000 രൂപ (18 ശതമാനം ജി എസ് ടി പുറമെ).
റബ്ബറുത്പന്നനിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഈ കോഴ്‌സിലൂടെ റബ്ബര്‍ കോമ്പൗണ്ടിങ്, ഉത്പന്നനിര്‍മ്മാണം, അസംസ്‌കൃതവസ്തുക്കളുടെയും ഉത്പന്നങ്ങളുടെയും പരിശോധന, ലാറ്റക്‌സ് ടെക്‌നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/ വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കോഴ്‌സ് സഹായകമാകും.
കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0481 2353127, 2353201 എന്നീ നമ്പറുകളിലോ 0481 2353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ വേണം ബന്ധപ്പെടാന്‍. ഇ മെയില്‍: training@rubberboard.org.in
Rubber Board conducts a three-month certificate course in rubber products. The last date to register for the course starting on August 02, 2021 at the Rubber Training Institute, Kottayam is July 14. The course fee is Rs 25,000 (18 per cent in addition to the G S T).
Graduates, engineers, researchers, students, working Rubber Industries, etc can participate in certificate course.
Through this course, you can gain expertise in rubber compounding, product manufacturing, raw materials and product testing, and latex technology.
The course will help you to look for new opportunities in academia/industry and start new ventures.