Updated on: 4 December, 2020 11:18 PM IST


ആഭ്യന്തര വിപണിയിൽ റബ്ബറിൻ്റെ വില ഇടിയുന്നു.റബ്ബറിൻ്റെ ഇറക്കുമതി വര്‍ധിച്ചതാണ് ഇതിനു കാരണം കഴിഞ്ഞ മാസം കിലോഗ്രാമിന് 152 രൂപ വരെ ഉയർന്ന വില കഴിഞ്ഞ ദിവസങ്ങളിൽ 146 രൂപയായി കുറഞ്ഞിരുന്നു. ആഭ്യന്തര വിപണിയിൽ റബർ വില ഉയർന്നതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടി. രാജ്യാന്തര വിപണിയിൽ ശരാശരി 110 രൂപയാണു റബർ വില. ഇത് ഇറക്കുമതിക്ക് അനുകൂല ഘടകമായി. കഴിഞ്ഞ മാസങ്ങളിൽ റബർ വില ഉയർന്നതോടെ കൂടുതൽ കർഷകർ റബർ ഉത്പാദന മേഖലയിലേക്ക് തിരിച്ചെത്തിയിരുന്നു.

തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയയിടങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതോടെയാണ് അവിടെനിന്നുള്ള റബ്ബർ ഇറക്കുമതി വർധിച്ചത്. വില കുറവാണ് ഇതിന് പ്രധാന കാരണം ടയര്‍ കമ്പനികളും വന്‍ തോതില്‍ ക്രംബ് റബ്ബര്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഓക്ടോബര്‍ വരെയുള്ള ഓര്‍ഡറുകള്‍ പല കമ്പനികളും നൽകിക്കഴിഞ്ഞു. കേരളത്തില്‍ കാലവര്‍ഷത്തിലുണ്ടായ കുറവും ഉയര്‍ന്ന താപനിലയുമെല്ലാം ഉത്പാദനത്തിലെ കുറവിന് കാരണമായിട്ടുണ്ട്. ഇതും കമ്പനികളെ ഇറക്കുമതിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ 35 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് പുനരാരംഭിച്ചിട്ടില്ലാത്ത അവസ്ഥയാണ്. വിലയിടിവ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ഭീതിയിലാണ് കർഷകർ.

English Summary: Rubber price decrease as import increase
Published on: 08 August 2019, 03:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now