സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിലെ (SAIL) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 14 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 7ന് അഭിമുഖം നടത്തും.
ഭിലായ് സ്റ്റീൽ പ്ലാന്റിലെ ജവഹർലാൽ നെഹ്റു ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്കുള്ള നിയമനത്തിനായി ഡോക്ടർമാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നിശ്ചിത യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 7ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.co.in ൽ നൽകിയിട്ടുണ്ട്. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, ജനറൽ ഡ്യൂട്ടി ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
വാക്ക് ഇൻ ഇന്റർവ്യൂ ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കും. നിശ്ചിത യോഗ്യതില്ലാത്തതായി തെളിഞ്ഞാൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കില്ല.
സി.ഐ.എസ്.എഫിലെ 1149 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു; ശമ്പളം 69,100 വരെ
ഒഴിവുകളുടെ വിശദാംശങ്ങൾ
സൂപ്പർ സ്പെഷ്യലിസ്റ്റ്- 1 ഒഴിവ്
സ്പെഷ്യലിസ്റ്റ്- 7 ഒഴിവുകൾ
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ- 6 ഒഴിവുകൾ
എന്നിങ്ങനെ ആകെ 14 ഒഴിവുകളാണുള്ളത്.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. സംസ്ഥാന മെഡിക്കൽ കൗൺസിലിലോ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലോ രജിസ്റ്റർ ചെയ്തിരിക്കണം.
ഡോക്യുമെന്റ് വെരിഫിക്കേഷൻ ഘട്ടത്തിൽ നിശ്ചിത യോഗ്യതയുണ്ടെന്ന് കാണുന്നവരെ മാത്രമെ അഭിമുഖത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. അന്തിമ തെരഞ്ഞെടുപ്പിനായി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് തയ്യാറാക്കുക.