Updated on: 26 July, 2023 8:52 PM IST
കുടുംബശ്രീ ഹോം ഷോപ്പുകൾ മുഖേന മലപ്പുറം ജില്ലയില്‍ നാലു കോടി രൂപയുടെ വിൽപ്പന

മലപ്പുറം:  2022–23 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലയിൽ കുടുംബശ്രീ ഹോം ഷോപ്പുകൾ മുഖേന നടന്നത്  നാലു കോടി രൂപയുടെ വിൽപ്പന. ഏറ്റവും കൂടുതൽ വിപണനം പെരിന്തൽമണ്ണ ബ്ലോക്കിലാണ്‌. പ്രതിമാസം 19 ലക്ഷം രൂപയുടെ വിൽപ്പനയുണ്ട്‌.

ബന്ധപ്പെട്ട വാർത്തകൾ: സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി കുടുംബശ്രീ മാറി; മന്ത്രി അഹമ്മദ് ദേവർകോവിൽ

ആകെ ഒന്നരക്കോടി രൂപയുടെ വിൽപ്പന നടന്നു.  അങ്ങാടിപ്പുറം സി.ഡി.എസിലെ ഉഷയാണ്‌ ജില്ലയിൽ മികച്ച വിപണനം നടത്തിയ ഹോം ഷോപ്പ്‌ ഉടമ. അങ്ങാടിപ്പുറത്തെ സാജിദയാണ്‌ ഏറ്റവും ഉയർന്ന മാസ വേതനം കൈപ്പറ്റിയത്‌.  കൊണ്ടോട്ടി, അരീക്കോട്‌, പെരിന്തൽമണ്ണ ബ്ലോക്കുകളിലാണ്‌ കൂടുതൽ ഷോപ്പുകളുള്ളത്‌. മങ്കട ബ്ലോക്കിൽ പ്രാരംഭപ്രവർത്തനം പൂർത്തിയായിട്ടുണ്ട് . മറ്റ്‌ ബ്ലോക്കുകളിലും ഉടൻ തുടങ്ങും.

ഓരോ വാർഡിലും പരിശീലനം ലഭിച്ച ഒരു കുടുംബശ്രീ അംഗമാണ് വീടുകൾ കയറി വിപണനം നടത്തുക. ഹോം ഷോപ്പ് ഓണര്‍ എന്നാണ് ഈ അംഗത്തെ വിളിക്കുക. സാധനങ്ങൾ വിറ്റു തീരുമ്പോൾ ജില്ലാ മിഷൻ, സാധനങ്ങൾ ഹോം ഷോപ്പ് ഓണറുടെ വീട്ടിലെത്തിക്കുന്നതാണ് രീതി. മായമില്ലാത്ത ഉത്പന്നങ്ങൾ സർ‍വീസ് ചാർജ്ജില്ലാതെ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് ഓണർമാർക്ക് മികച്ച പ്രോത്സാഹനമാണ് ജനങ്ങള്‍ നൽകുന്നത്.

ഹോം ഷോപ്പ് ഓണർ കുടുംബശ്രീ സി.ഡി.എസുകൾ വഴി അയൽക്കൂട്ടങ്ങളിൽനിന്ന്‌ അപേക്ഷിക്കുന്നവരെ അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുക്കുക. വാർഡിൽ 200 വീടുകൾക്ക്‌ ഒരാളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഇവർക്ക്  പരിശീലനവുമുണ്ട്‌. ബാഗ്‌, ഐ.ഡി കാർഡ്, യൂണിഫോം എന്നിവ കുടുംബശ്രീ നൽകും. വാട്സാപ്പിലും വിൽപ്പന ഹോം ഷോപ്പ്‌ ഓണർമാർ സാധ്യതകൾക്കനുസരിച്ച്‌ വിപണികൾ കണ്ടെത്തുന്നുണ്ട്‌. വാട്‌സാപ്‌ കൂട്ടായ്‌മകളിലൂടെയും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ഇതുവഴി ആവശ്യക്കാർക്ക്‌ ഓർഡർ ചെയ്യാം. കുടുംബശ്രീ ഉത്പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഹോം ഷോപ്പിന്റെ ലക്ഷ്യം.

English Summary: Sales of Rs 4 Crores in Malappuram thru Kudumbashree Home Shops
Published on: 26 July 2023, 08:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now