എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ എസ്ബിഐ ചൈല്‍ഡ് പ്ലാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെകുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയത്തു തന്നെ നടത്താൻ സഹായിക്കുന്ന അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതിയാണിത്. സുരക്ഷിതമായ ഈ നിക്ഷേപ പദ്ധതിയിലൂടെ ദീര്‍ഘകാല നിക്ഷേപം വഴി വലിയൊരു തുക തന്നെ നിക്ഷേപകര്‍ക്ക് ലഭിക്കും. കുട്ടികളുടെ സുരക്ഷിതമായ ഭാവി മുന്നില്‍ കണ്ടുകൊണ്ട് എസ്ബിഐ തയ്യാറാക്കിയ പ്ലാന്‍ ആണിത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് എസ്ബിഐ ഈ പദ്ധതിയുടെ പലിശ നിരക്കും നിശ്ചയിക്കുന്നത്. കുട്ടികളുടെ ഉപരിപഠനം, വിവാഹം, എന്നിവയുടെ ചിലവുകൾക്കെല്ലാം, എസ്ബിഐ ചൈല്‍ഡ് പ്ലാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതി വളരെ ഉപകാരപ്രദമായിരിക്കും. ഉപയോക്താക്കള്‍ക്കായി 2 തരത്തിലുള്ള പ്ലാനുകളാണ് എസ്ബിഐ ഈ പദ്ധതിയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്നത്. 1) സ്മാര്‍ട് ചാംപ് ഇന്‍ഷുറന്‍സും 2) എസ്ബിഐ ലൈഫ് സ്മാര്‍ട് സ്‌കോളറും.
എസ്ബിഐ ലൈഫ് സ്മാര്‍ട് ചാംപ് ഇന്‍ഷുറന്‍സ്
21 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള വ്യക്തികള്‍ക്കാണ് ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കുക. കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന എസ്ബിഐയുടെ പ്ലാനാണിത്. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ 4 വാര്‍ഷിക ഗഡുക്കളായി പദ്ധതിയിലെ നേട്ടം ലഭിക്കും. പോളിസി വാങ്ങിക്കുന്ന വ്യക്തിയുടെ കുട്ടിയുടെ പ്രായം പരമാവധി 13 വയസ്സ് ആയിരിക്കണം. 13 വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമേ ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കുകയുള്ളൂ. കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുന്നതാണ് പോളിസിയുടെ മെച്യൂരിറ്റി കാലയളവ്.
ഈ പോളിസിയ്ക്ക് കീഴില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 1 കോടി രൂപയുടെ സമ്പാദ്യമായി ആ നിക്ഷേപം വളരും. വാര്‍ഷികമായോ അര്‍ധ വാര്‍ഷികമായോ പാദ വാര്‍ഷികമായോ, പ്രതിമാസ രീതിയിലോ നിങ്ങള്‍ക്ക് പ്രീമിയം തുക അടയ്ക്കാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽഇന്‍ഷുർ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് ഒരു തുക പോളിസി പ്രകാരം ലഭിക്കും. ആകെ അഷ്യേർഡ് ചെയ്ത തുകയുടെ 105% വരെയുള്ള തുക ഇത്തരത്തിൽ ലഭിക്കും. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നികുതി ഇളവിനും അർഹതയുണ്ട്.
എസ്ബിഐ സ്മാര്‍ട് സ്‌കോളര്‍
18 മുതല്‍ 57 വയസ്സു വരെ പ്രായമുള്ള രക്ഷിതാക്കള്‍ക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഈ പദ്ധതി പ്രകാരം കുട്ടിയുടെ മെച്യൂരിറ്റി പ്രായം 18 മുതല്‍ 25 വയസ്സു വരെയാണ്. വിപണിയിലെ ആദായത്തിനൊപ്പം നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള അവസരമാണ് എസ്ബിഐ സ്മാര്‍ട് സ്‌കോളര്‍ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. പല തരത്തിലുള്ള പ്രീമിയം പെയ്‌മെന്റ് ഓപ്ഷനുകളും നിക്ഷേപകര്‍ക്ക് ലഭിക്കും.
എസ്ബിഐ ആന്വുറ്റി സ്കീം : പ്രതിമാസം 10,000 രൂപ നേടാം
എസ്‌ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്: എസ്ബിഐയിൽനിന്ന് ഉയർന്ന പലിശയും വായ്പയും നേടാം