Updated on: 5 February, 2021 7:02 PM IST
SBI Flexi Deposit Scheme

കൊച്ചി: ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശനിരക്കിൽ നിശ്ചിത കാലത്തേയ്ക്ക് നിക്ഷേപം നടത്താൻ സഹായകരമായ എസ്ബിഐയുടെ നിക്ഷേപ പദ്ധതിയാണ് ഫ്ലെക്സി ഡിപ്പോസിറ്റ് സ്കീം. നിക്ഷേപ കാലാവധി നിക്ഷേപകര്‍ക്ക് സ്വയം തീരുമാനിയ്ക്കാം. 

ഒരു മാസത്തിൽ എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. ഒരു സാമ്പത്തിക വർഷത്തിലെ പരമാവധി നിക്ഷേപ തുക 50,000 രൂപയാണ്. ഒറ്റയ്‍ക്കോ ഒന്നിലധികം ആളുകൾ ചേര്‍ന്നൊ ഒക്കെ ഫ്ലെക്സി അക്കൗണ്ട് തുറക്കാം. റെക്കറിങ് ഡെപ്പോസിറ്റുകൾക്ക് സമാനമായ അക്കൗണ്ട് ആണിത്. കുറഞ്ഞത് അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി. 

പരമാവധി നിക്ഷേപം ഏഴു വർഷവും. ഇന്ത്യയിലുടനീളമുള്ള ഏതാണ്ട് എല്ലാ ശാഖകളിലും നിക്ഷേപ പദ്ധതി ലഭ്യമാണ്.500 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. പദ്ധതിയ്ക്ക് കീഴിലെ മിനിമം നിക്ഷേപം തടസപ്പെട്ടാൽ ഒരു സാമ്പത്തിക വർഷത്തിൽ 50 രൂപയായിരിക്കും പിഴ ഈടാക്കുക.

നോമിനേഷൻ സൗകര്യങ്ങളും ലഭ്യമാണ്. യൂണിവേഴ്സൽ പാസ്ബുക്ക് നൽകും. മൊത്തം നിക്ഷേപ തുകയുടെ 90 ശതമാനംവരെ വായ്പ അല്ലെങ്കിൽ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്.

എസ്ബിഐയുടെ മറ്റു ശാഖളിലേക്ക് അക്കൗണ്ട് കൈമാറ്റം ചെയ്യാനാകും. ടേം ഡെപ്പോസിറ്റുകൾക്ക് ബാധകമായ പലിശ നിരക്കാണ് ഈടാക്കുക. 5 വര്‍ഷം മുതലുള്ള നിക്ഷേപങ്ങൾക്ക് 6.85 ശതമാനത്തോളം പലിശ ലഭിയ്ക്കും. എസ്‌ബി‌ഐ ജീവനക്കാര്‍‌ക്കും എസ്‌ബി‌ഐ പെൻ‌ഷൻ‌കാർ‌ക്കും 1.00 ശതമാനം അധിക പലിശ ലഭിയ്ക്കും. 

60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം നിരക്കിൽ അധിക പലിശ ലഭിയ്ക്കും.

English Summary: SBI Flexi Deposit Scheme: You can invest at high interest rates
Published on: 05 February 2021, 07:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now