Updated on: 11 May, 2022 9:35 PM IST
SBI hikes Interest rates of long-term FDs

ആര്‍.ബി.ഐ. റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതിനു ശേഷം പലിശ നിരക്കുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ബാങ്കുകള്‍. ആര്‍.ബി.ഐ. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയപ്പോര്‍ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തുമെന്നായിരുത്തു വിലയിരുത്തല്‍. എന്നാല്‍ മിക്ക ബാങ്കുകളും ആര്‍.ബി.ഐ. നടപടിക്കു സമാനമായ നിരക്കു വര്‍ദ്ധനയാണ് വരുത്തുന്നത്. മറ്റു ബാങ്കുകള്‍ വായ്പ നിരക്കുകള്‍ ഉയര്‍ത്തുന്നതിനിടെ സ്ഥിരനിക്ഷേപ പലിശ പുതുക്കി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ).

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിരനിക്ഷേപകാർക്ക് സന്തോഷവാര്‍ത്ത; എസ്.ബി.ഐ. പലിശ വര്‍ദ്ധിപ്പിച്ചു

ബള്‍ക്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്  രണ്ടു കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശയും ഉടന്‍ ഉയര്‍ത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

പുതുക്കിയ നിരക്കുകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. റിട്ടയര്‍മെന്റ് സമ്പാദ്യം സ്ഥിരനിക്ഷേപമിട്ട് അതിൻറെ പലിശ കൊണ്ട് ചെലവുകള്‍ വഹിക്കുന്നവരെ സംബന്ധിച്ചും, വന്‍കിട കമ്പനികളെ സംബന്ധിച്ചും നിലവിലെ നിരക്കു വര്‍ദ്ധന നേട്ടമാണ്.

ബന്ധപ്പെട്ട വാർത്തകൾ: State Bank of India Recruitment 2022: എസ്ബിഐ ഒഴിവുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏഴു മുതല്‍ 45 ദിവസം വരെയുള്ള ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. 46 ദിവസം മുതലുള്ള നിക്ഷേപങ്ങളുടെ നിരക്കിലാണ് മാറ്റം വന്നിട്ടുള്ളത്. നിരക്കുകളില്‍ 40- 90 ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. അടുത്തിടെ നടപ്പാക്കുന്ന ഏറ്റവും വലിയ നിരക്കു വര്‍ദ്ധനയാണിത്.

എച്ച്.ഡി.എഫ്.സി. ബാങ്ക്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കുരൂര്‍ വൈശ്യ ബാങ്ക് തുടങ്ങിയവര്‍ തിങ്കളാഴ്ച എം.സി.എല്‍.ആര്‍. അധിഷ്ഠിത വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ടേം നിക്ഷേപങ്ങളുടെ നിരക്കുകള്‍ 60 ബേസിസ് പോയിന്റ് വരെ മാറ്റം വരുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കാനറാ ബാങ്കിൽ കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്‌പകൾ. 1 ലക്ഷം വരെയുള്ള വായ്‌പക്ക് ഈടില്ല

എസ്.ബി.ഐയുടെ പുതുക്കിയ നിരക്കുകള്‍

ഏഴു മുതല്‍ 45 ദിവസം വരെ- മൂന്ന് ശതമാനം

46 മുതല്‍ 179 ദിവസം വരെ- 3.5 ശതമാനം

180 ദിവസം മുതല്‍ 210 ദിവസം വരെ- 3.5 ശതമാനം

211 ദിവസം മുതല്‍ ഒരു വര്‍ഷം വരെ- 3.75 ശതമാനം

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ- നാല് ശതമാനം

രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ- 4.25 ശതമാനം

മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ- 4.5 ശതമാനം

അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ- 4.5 ശതമാനം

English Summary: SBI hikes Interest rates of long-term FDs
Published on: 11 May 2022, 09:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now