Updated on: 4 February, 2022 9:32 AM IST
SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ

കർഷകരുടെ സാമ്പത്തിക, കാർഷിക ആവശ്യങ്ങളും, അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഇന്ത്യാ ഗവൺമെന്റ് എസ്‌ബിഐ കിസാൻ ക്രെഡിറ്റ് കാർഡ് (SBI Kisan Credit Card) വാഗ്ദാനം ചെയ്യുന്നു. കാർഷിക ആവശ്യങ്ങളെ കൂടാത അവരുടെ വ്യക്തിഗത ചെലവുകൾ, മെഡിക്കൽ ആവശ്യങ്ങൾ, മക്കളുടെ വിവാഹം, വിദ്യാഭ്യാസ ചെലവുകൾ എന്നിവയൊക്കെ നിറവേറ്റാൻ കിസാൻ ക്രെഡിറ്റ് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: BUDGET 2022: കൃഷി രംഗത്തെ പ്രഖ്യാപനങ്ങൾ വിശദമായി

ഈ പദ്ധതിയിലൂടെ കർഷകർക്ക് 3 മുതൽ 4 ലക്ഷം രൂപ വരെ വളരെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. കർഷകർക്ക് ഈ വായ്പ തുക തന്റെ കൃഷിയിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ ഭക്ഷണത്തിനോ കൃഷിയിലേക്കുള്ള വിത്ത് വാങ്ങാനോ വിനിയോഗിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടാകണമെന്നാണ് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള ഒരു നിബന്ധന.

എസ്ബിഐ അക്കൗണ്ടിൽ എങ്ങനെ അപേക്ഷിക്കാം?

നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, യോനോ ആപ്പ് വഴി അപേക്ഷിക്കാം. അതിനായി യോനോ അഗ്രികൾച്ചറൽ വെബ്സൈറ്റിൽ പോയി കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുക. ഇതിനായി ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ഫോണിൽ എസ്ബിഐ യോനോ (SBI YONO) ആപ്പ് ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. എസ്ബിഐ യോനോ ഓൺലൈൻ പേജിൽ പോയി ലോഗിൻ ചെയ്തും നടപടി പൂർത്തിയാക്കാവുന്നതാണ്.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ്?

ബാങ്കുകളാണ് കിസാൻ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത്. കർഷകർക്ക് വളം, വിത്ത്, കീടനാശിനികൾ എന്നിവയുൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കർഷകർ കടക്കെണിയിലാകുന്ന അടിയന്തര സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതായത്, അനിയന്ത്രിതമായി പലിശ ഈടാക്കുന്ന പണമിടപാടുകാരിൽ നിന്ന് കർഷകർ പണം കടം വാങ്ങേണ്ട ആവശ്യം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. നിങ്ങൾ കിസാൻ ക്രെഡിറ്റ് കാർഡിലൂടെ വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ, അത് കൃത്യസമയത്ത് തിരിച്ചടച്ചാൽ നിങ്ങളുടെ ലോണിൽ 2 മുതൽ 4% വരെ പലിശയിളവ് ലഭിക്കും.

എസ്ബിഐ കിസാൻ ക്രെഡിറ്റ് കാർഡിന് ആവശ്യമായ രേഖകൾ

പൂരിപ്പിച്ച അപേക്ഷാ ഫോം
ഐഡി പ്രൂഫ്
വിലാസ തെളിവ്
വായ്പാ തുകയും പലിശ നിരക്കും
3 ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവർക്ക്, പ്രതിവർഷം അടിസ്ഥാന നിരക്ക് കൂടാതെ 2 ശതമാനം പലിശ നിരക്ക് ഈടാക്കും. 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയെങ്കിൽ, അടിസ്ഥാന നിരക്ക് കൂടാതെ 3 ശതമാനം പലിശ നിരക്കും, 5 ലക്ഷം മുതൽ രൂപ മുതൽ 25 ലക്ഷം രൂപ വരെയാണെങ്കിൽ അടിസ്ഥാന നിരക്ക് കൂടാതെ 4 ശതമാനം പലിശ നിരക്കും ഈടാക്കും.

നിശ്ചിത തീയതിക്ക് മുമ്പ് കർഷകർ വായ്പ തിരിച്ചടച്ചാൽ, വായ്പയെടുക്കുന്നയാൾക്ക് 1% അധിക സബ്‌വെൻഷൻ നൽകുന്നുണ്ട്. കുറഞ്ഞ പലിശ നിരക്കും ഫ്ലെക്സിബിൾ കാലാവധിയുമാണ് കിസാൻ ക്രെഡിറ്റ് കാർഡിന്റെ സവിശേഷത. വ്യക്തി, പാട്ടത്തിനെടുത്ത കർഷകർ, ഭൂവുടമകൾ, ഓഹരി കൃഷിക്കാർ എന്നിവർക്ക് ഇതിന് അർഹരാണ്.
കിസാൻ ക്രെഡിറ്റ് കാർഡ് ഓൺലൈനായും അല്ലെങ്കിൽ അപേക്ഷ പൂരിപ്പിച്ച് അടുത്തുള്ള ബ്രാഞ്ചിലൂടെയും അംഗത്വമെടുക്കാം. നിങ്ങൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ബാങ്ക് ഡോക്യുമെന്റുകൾ അവലോകനം ചെയ്ത ശേഷം ലോൺ അപേക്ഷ പാസാക്കും. നിങ്ങളുടെ ലോൺ അപേക്ഷ പാസായിക്കഴിഞ്ഞാൽ നിങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കും.

English Summary: SBI Kisan Credit Card: Get Rs 4 Lakhs Loans With Low Interest Rate, Details Inside
Published on: 03 February 2022, 07:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now