Updated on: 8 September, 2023 10:55 PM IST
SBI launches home loan offer at low interest rates

പൈസ സ്വരൂപിച്ച ശേഷം വീട് വാങ്ങുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.  എന്നാൽ ബാങ്കിൽ നിന്നോ മറ്റോ വായ്‌പ എടുക്കുന്നത് നമ്മുടെ ആഗ്രഹം സാധ്യമാക്കുന്നു. അങ്ങനെ ഭവന വായ്‌പ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. പ്രത്യേകിച്ച് ഇതുവരെ വായ്പയെടുക്കാത്തവാരണെങ്കിൽ. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ എസ്ബിഐ ഇപ്പോൾ നാല് മാസത്തെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഭവന വായ്പയുടെ പലിശ നിരക്കിൽ ഇളവ് നൽകുന്ന പുതിയ ഓഫർ സെപ്റ്റംബർ 1നാണ് ആരംഭിച്ചത്.

പുതിയ നിരക്കുകൾ 8.6% മുതൽ 9.65% വരെയാണ്. അതായത്, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഈ ക്യാമ്പയിനിന് കീഴിസ്‍ ബാങ്ക് നിലവിൽ 65 ബേസിസ് പോയിന്റ് വരെയാണ് ഇളവ് നൽകുന്നത്. 700നും 749നും ഇടയിലും, 151-200നും ക്രെഡിറ്റ് സ്‌കോർ ഉള്ള ഉപഭോക്താക്കൾക്കും, ക്രെഡിറ്റ സ്കോർ ഇല്ലാത്തവർക്കും ബാങ്ക് 65 ബിപിഎസ് എന്ന ഏറ്റവും ഉയർന്ന ഇളവ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് (അതായത് 750 മുതൽ 800 വരെ) 0.55 ശതമാനം അധിക ഇളവിന് അർഹതയുണ്ട്.  ഭവന വായ്പയ്ക്ക് എസ്ബിഐ ഈടാക്കിയിരുന്ന നിരക്ക് 9.15% മുതൽ 9.65% വരെയായിരുന്നു.

ക്രെഡിറ്റ് സ്‌കോർ 550-നും 699-നും ഇടയിൽ  ഉള്ള ഉപഭോക്താക്കൾക്ക് പഴയ നിരക്കിൽ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. അതായത് ഇത്തരക്കാർക്ക് പുതിയ നിരക്കിളവുകളൊന്നും ബാധകമാവില്ല. 101 നും 150 നും ഇടയിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് നിലവിലെ നിരക്കിൽ ഇളവുകളൊന്നുമില്ലാതെയാണ് വായ്പ ലഭിക്കുക. വനിതകളായ വായ്പക്കാർക്ക് ലഭ്യമായ പലിശ ഇളവുകൾ ഉൾപ്പെടുള്ളതാണ് ഈ നിരക്കുകൾ. അതേസമയം 30 ലക്ഷം വരെയുള്ള വായ്പകളിൽ വായ്‌പയുടെ മൂല്യം 80 ശതമാനത്തിൽ കൂടുതലാണെങ്കിലും 90 ശതമാനത്തിൽ താഴെയാണെങ്കിലും 10 ബിപിഎസ് പ്രീമിയം തുടരും.

ടോപ്പ്-അപ്പ് വായ്പകൾക്ക് അപേക്ഷിക്കുന്നവർക്കും 45 ബേസിസ് പോയിന്റ് വരെ ഇളവ് ലഭിക്കും. ഈ നിരക്കുകൾ നേരത്തെ 9.55 ശതമാനമായിരുന്നു. നിലവിലെ ഇളവ് പ്രകാരം ഇത് 9.10 ശതമാനത്തിൽ ആരംഭിക്കും. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യക്കാർക്കും എസ്ബിഐ ഭവന വായ്പകൾ ലഭ്യമാണ്. വായ്പയുടെ കാലാവധി 30 ലക്ഷം വരേയാകാം. മുൻകൂർ പേയ്‌മെന്റ് ഫീസും, പ്രതിദിന ബാലൻസ് കുറയ്ക്കുന്നതിനുള്ള പലിശ നിരക്കും ഈടാക്കാതെ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് എസ്ബിഐ.

English Summary: SBI launches home loan offer at low interest rates
Published on: 08 September 2023, 10:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now