സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 48 എസ്.സി.ഒ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്), അസിസ്റ്റന്റ് മാനേജർ (റൂട്ടിംഗ് ആൻഡ് സ്വിച്ചിങ്) എന്നീ തസ്തികകളിലായി 48 ഒഴിവുകളാണ് ഉള്ളത്. ഫെബ്രുവരി 5ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സംസ്ഥാന ഔഷധസസ്യ ബോർഡിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നു
അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്), അസിസ്റ്റന്റ് മാനേജർ (റൂട്ടിംഗ് ആൻഡ് സ്വിച്ചിങ്) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് അപേക്ഷിക്കാം. മാർച്ച് 20ന് ഓൺലൈൻ പരീക്ഷ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷയ്ക്കായുള്ള കാൾ ലെറ്റർ മാർച്ച് 5 മുതൽ ഡൗൺലോഡ് ചെയ്യാം.
ഒഴിവുകൾ
48 ഒഴിവുകളിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഇതിൽ 15 ഒഴിവുകൾ അസിസ്റ്റന്റ് മാനേജർ (നെറ്റ്വർക്ക് സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്) തസ്തികയിലും 33 ഒഴിവുകൾ അസിസ്റ്റന്റ് മാനേജർ (റൂട്ടിംഗ് ആൻഡ് സ്വിച്ചിങ്) തസ്തികയിലുമാണുള്ളത്.
ഈ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി
എസ്.സി.ഒ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. 2021 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തെരഞ്ഞെടുപ്പ് രീതി
ഓൺലൈൻ എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിരുദം പാസായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
അപേക്ഷാ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.