കേരളത്തിൽ കനത്ത ചൂടില്‍ മീന്‍ ലഭ്യത കുറയുന്നു.ഇത് മത്സ്യത്തൊഴിലാളികളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.വേനൽ ചൂടില്‍ കടല്‍ ചുട്ടുപൊള്ളുമ്പോൾ മത്സ്യബന്ധനതിലേപര്‍പ്പെടുന്നവരും ദുരിതത്തിലായി. കടലില്‍ മീന്‍ ലഭ്യത ഏറെ കുറഞ്ഞതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിഅനുഭവിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ചൂടു കാരണം നേരത്തേ കടലിലിറങ്ങി കിട്ടുന്ന മത്സ്യവുമായി കരയിലേക്കെത്തുകയാണ് പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ചെയ്യുന്നത്.
മീന്‍ ലഭ്യത കുറഞ്ഞതോടെ മലപ്പുറത്തെ പുറത്തൂര്‍ പടിഞ്ഞാറേക്കര, മംഗലം കൂട്ടായിയില്‍ മിക്ക തൊഴിലാളികളും തോണികള്‍ കരയില്‍ കയറ്റിയിട്ടിരിക്കുകയാണ്. വലിയ ഫൈബർ വള്ളങ്ങൾക്ക് ഇന്ധനച്ചെലവിനുള്ള മത്സ്യംപോലും ലഭിക്കാത്ത സ്ഥിതിയാണ്.
പറവണ്ണ, വാക്കാട്, ഉണ്യാൽ കടലോര ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇനിയും ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ മത്സ്യലഭ്യത വലിയ തോതിൽ കുറയുമെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.സ്ഥിരമായി ലഭിച്ചുകൊണ്ടിരിക്കുന്ന മത്തി, അയല, മാന്തള്‍, ചെമ്മീന്‍ എന്നിവ വളരെ കുറച്ചു മാത്രമാണ് വള്ളക്കാര്‍ക്കു കിട്ടുന്നത്.ഉപജീവനമാർഗം വഴിമുട്ടിയതോടെ ചില തൊഴിലാളികൾ മറ്റു പണികൾക്കു പോയാണ് നിത്യച്ചെലവിനുള്ള വക കണ്ടെത്തുന്നത്