പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളാണ് കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത് ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നൽകുന്ന, വിഷ രഹിതമായ പച്ചക്കറി വിളിയിക്കുവാൻ കൃഷിഭവനുകളുടെ സഹായത്തോടെ നിരവധി പദ്ധതികൾ കർഷകർക്ക് വേണ്ടി രൂപവത്കരിച്ചിരിക്കുന്നു. എന്നാൽ കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്ന പല പദ്ധതിയുടെ ഗുണഫലങ്ങൾ സമയബന്ധിതമായി നമ്മുടെ കർഷകർക്ക് ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. നമ്മുടെ കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ആണ് ഇവിടെ പരാമർശിക്കുന്നത്.
ഗുണമേന്മയുള്ള വിത്ത് മുതൽ അതിൻറെ വിപണനം വരെയുള്ള ഘട്ടങ്ങളിൽ സഹായകമാകുന്ന ഒട്ടനവധി പദ്ധതികൾ ഇന്ന് കൃഷിവകുപ്പിന് കീഴിൽ ഉണ്ട്. സ്വന്തമായി 5 സെൻറ് ഭൂമിയിലുള്ളവർക്കും, പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും കൈത്താങ്ങ് ആകുന്ന പദ്ധതികൾ വരെ കൃഷിഭവനുകളുടെ കീഴിൽ നടപ്പിലാക്കിവരുന്നു.
There are a number of schemes under the Department of Agriculture today which assist in the stages from quality seed to its marketing. Even schemes that support those who own 5 cents of land and those who cultivate on lease are being implemented under Krishi Bhavans.
കൃഷിഭവനുകളുടെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതികൾ
മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് പോട്ടിംഗ് മിശ്രിതം നിറച്ച 25 ഗ്രോബാഗുകളും പച്ചക്കറി തൈകൾ അടങ്ങുന്ന യൂണിറ്റ് ധനസഹായം കൃഷിഭവനുകളിൽ ലഭ്യമാണ്. 2000 രൂപയുടെ ഗ്രോബാഗ് യൂണിറ്റ് 75 ശതമാനം സബ്സിഡി നൽകി യൂണിറ്റൊന്നിന് 500 രൂപ എന്നനിലയിലാണ് കർഷകർക്ക് ലഭ്യമാകുന്നത്. ഇതിൽ വിത്തും തൈകളും വളവും സൗജന്യമാണ്.
വിദ്യാർത്ഥികളിൽ പച്ചക്കറി കൃഷി ചെയ്യാനുള്ള അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി വിദ്യാലയങ്ങളുടെ വകുപ്പുകളിൽ പച്ചക്കറികൃഷിക്ക് 5000 രൂപ ധനസഹായം നൽകുന്നു. കൂടാതെ ജലസേചനത്തിനായി പമ്പ് സെറ്റ്, കിണർ എന്നിവ സജ്ജമാക്കാൻ പതിനായിരം രൂപയും അനുവദിക്കുന്നതാണ്. തുറന്ന സ്ഥലത്തെ കൃഷിക്ക് വള പ്രയോഗത്തോടെ കൂടിയ സൂക്ഷ്മ ജലസേചനത്തിന് 50 സെൻറ് കൃഷിയിടത്തിന് 30,000 രൂപ ധനസഹായവും നൽകുന്നു.
വിവിധ സ്ഥാപനങ്ങൾക്ക് കൃഷിചെയ്യുവാൻ കുറഞ്ഞത് 50 സെൻറ് കൃഷിക്ക് 2 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നുണ്ട്. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപയും, പന്തൽ ആവശ്യമുള്ള പച്ചക്കറി ഇനങ്ങൾക്ക് 25,000 രൂപയും, അഞ്ച് ഹെക്ടർ കൃഷി ചെയ്യുന്ന ഒരു ക്ലസ്റ്ററിന് പരമാവധി ഒന്നേകാൽ ലക്ഷം രൂപവരെയും ധനസഹായം ലഭിക്കുന്നു.