Updated on: 12 June, 2023 6:08 PM IST
Sevas Project: State level inauguration was done by Minister V. Sivankutty

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോർട്ട്) പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. സേവാസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 12 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: തീരദേശത്തിൻ്റെ വികസനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കും; മന്ത്രി

പാർശ്വവൽകൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹിക-സാംസ്കാരിക-സാമ്പത്തിക വികാസം സാധ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പിലാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക ,വിദ്യാഭ്യാസം സാംസ്കാരികാവബോധം, തൊഴിൽ നൈപുണി മേഖലകൾ എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേട ത്തക്കവിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അങ്കണവാടികൾ മികച്ച രീതിയിൽ സംരക്ഷിക്കപ്പെടണം: ആർ ബിന്ദു

സംസ്ഥാനത്ത് ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ഒരു ഗ്രാമപഞ്ചായത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി വരുന്നത്. ആദിവാസി-പട്ടിക വർഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പേരാമ്പ്ര ബി.ആർ.സി പരിധിയിലുള്ള മലയോര പ്രദേശമായ ചക്കിട്ടപാറ പഞ്ചായത്തിനെയാണ് ജില്ലയിൽ പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സ്കൂളുകളും താമസ സ്ഥലവും അടിസ്ഥാനമാക്കിയുള്ള അവസ്ഥാപഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്ന് സമഗ്ര ശിക്ഷാ ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ അനധികൃത മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്താൽ 2500 രൂപ പ്രതിഫലം

ഉദ്ഘാടന ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം എ എസ് പി ഡി ആർ എസ് ഷിബു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കുട്ടികൾക്കുള്ള സൈക്കിൾ വിതരണം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണവും, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ.എ.കെ അബ്ദുൽ ഹക്കീം സേവാസ് പദ്ധതിയുടെ മാസ്റ്റർ പ്ലാനും അവതരിപ്പിക്കും. ചടങ്ങിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഐസിഎആറും (ICAR) ആമസോൺ കിസാനും ചേർന്ന് രാജ്യത്തെ കർഷകരെ ശാക്തീകരിക്കുന്നതിന് ഉടമ്പടിയായി

Photo: Facebook @ V Sivankutty

English Summary: Sevas Project: State level inauguration was done by Minister V. Sivankutty
Published on: 12 June 2023, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now