കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നി ബാങ്കുകളാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർദ്ധി പ്പിച്ചതിന് പിന്നിൽ ആദ്യമായി സ്ഥിര നിക്ഷേപകർക്ക് പലിശ നിരക്കുകൾ ഉയർത്തിയത്. 5.40 ശതമാനം മുതൽ 6 ശതമാനത്തിനുള്ളിലാണ് ബാങ്കുകളുടെ പുതുക്കിയ നിരക്കുകൾ. ഇപ്പോൾ ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നു. 8.75 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് (2022 ആഗസ്റ്റ് 10) മുതൽ നിലവിൽ വരും. ഈ സ്ഥിര നിക്ഷേപത്തെ കുറിച്ച് കൂടുതലറിയാം.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!
ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനിയില്‍ രണ്ട് തരത്തിലുള്ള നിക്ഷേപങ്ങള്‍ ലഭിക്കും. നോണ്‍ ക്യുമലേറ്റീവ് നിക്ഷേപത്തില്‍ മാസത്തിലോ പാദത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പലിശ ലഭിക്കും. എല്ലാ മാസത്തിലും അവസാന തീയതിയാണ് പലിശ ലഭിക്കുക. അര്‍ധ വര്‍ഷത്തില്‍ മാര്‍ച്ചിലും സെപ്റ്റംബറിലും അവസാന ദിവസം പലിശ ലഭിക്കും. വാര്‍ഷിക പെന്‍ഷന്‍ മാര്‍ച്ച് 31ന് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മാസം 4,950 രൂപ സ്ഥിര വരുമാനമാക്കാം: Post Officeന്റെ ഈ പദ്ധതിയെ കുറിച്ച് അറിയൂ
ക്യുമുലേറ്റീവ് നിക്ഷേപത്തില്‍ കാലാവധിയിലാണ് നിക്ഷേപവും പലിശയും ചേര്‍ത്ത് നല്‍കുക. ഇരു നിക്ഷേപങ്ങള്‍ക്കും കുറഞ്ഞ തുക 5,000 രൂപയാണ്. 5 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക് അനുവദിക്കുന്നത്. 12, 24, 36, 48, 60 മാസ കാലാാവധിയിലാണ് നിക്ഷേപം സ്വീകരിക്കുക. മൂന്ന് മാസത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ പലിശയൊന്നും ലഭിക്കില്ല. ഓണ്‍ലൈനായും നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്.
ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സാണ് കമ്പനിയ്ക്ക് 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഭയക്കാനില്ല. രാജ്യത്തെ വലിയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാല്‍ ബാങ്കുകള്‍ നല്‍കുന്ന എല്ലാ ഗുണങ്ങളും കമ്പനിക്കില്ല. ബാങ്കുകള്‍ക്ക് ഡിഐസിജിസി ഇന്‍ഷൂറന്‍സുണ്ട്. ഇവിടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്‍കുന്ന റേറ്റിംഗാണ് പരിഗണിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ ലഭിക്കാൻ സുരക്ഷിതമായ ഈ കോര്‍പറേറ്റ് പദ്ധതികളിൽ ചേരാം
ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സാണ് കമ്പനി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെയാണ് വര്‍ധനവ് വരുത്തിയത്. 1 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനമാണ് പലിശ നിരക്ക്.
2 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 7.25 ശതമാനമാണ് പലിശ നിരക്ക്. 3 വര്‍ഷ എഫ്ഡികള്‍ക്ക് 8 ശതമാനവും 4 വര്‍ഷ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനവുമാണ് പലിശ നിരക്ക്.
5 വര്‍ഷത്തേക്ക് 8.25 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക നിരക്ക് ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സാണ് കമ്പനി നല്‍കുന്നുണ്ട്. ഇതുപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.75 ശതമാനം പലിശ നിരക്ക് ലഭിക്കും. സ്ഥിര നിക്ഷേപം പുതുക്കുന്നതിന് 0.25 ശതമാനം അധിക നിരക്കും ലഭിക്കും.
അഞ്ച് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്ക്. സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന 8.75 ശതമാനം പലിശ നിരക്ക് നിലവില്‍ രാജ്യത്തെ ഉയര്‍ന്ന നിരക്കാണ്. രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം എന്നിവയെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.